ബെംഗളൂരു : കാർഷികവായ്പ തിരിച്ചടവ് മുടക്കിയെന്ന പേരിൽ ബെളഗാവിയിലെ കർഷകർക്കു സ്വകാര്യ ബാങ്കിന്റെ വക കൂട്ട അറസ്റ്റ് വാറന്റ്. ഇതെ തുടർന്നു സംസ്ഥാന വ്യാപകമായി ആക്സിസ് ബാങ്ക് ശാഖകൾക്കെതിരെ കർഷക പ്രതിഷേധം. കൊൽക്കത്ത ഒൻപതാം മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് 180 കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
കുടുംബമൊന്നിന് രണ്ടുലക്ഷം രൂപയുടെ കാർഷിക കടാശ്വാസം ലഭിക്കത്തക്ക വിധം ദേശസാൽകൃത, സഹകരണ ബാങ്കുകളിൽനിൽനിന്നുള്ള 49,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ കുമാരസ്വാമി സർക്കാർ അധികാരമേറ്റ ഉടൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ നാളിതുവരെയും ഇതു കാര്യക്ഷമമായി നടപ്പിലാക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നപരാതി നിലനിൽക്കുന്നുണ്ട്. 2017 ഡിസംബർ 31 വരെയുള്ള കാർഷിക വായ്പകളാണ് ആദ്യഘട്ടത്തിൽ എഴുതിത്തള്ളുന്നതെന്നായിരുന്നു പ്രഖ്യാപനം.
നിയമ നടപടിയുമായി ബാങ്ക് മുന്നോട്ടു പോകില്ലെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി കുമാരസ്വാമി അതത് ജില്ലാ കലക്ടർമാർക്കു നിർദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.