ബെംഗളുരു: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലകാരണം നിലവിലെ സാഹചര്യത്തിൽസർവ്വീസ് നടത്താൻ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ ബെംഗളുരു നഗര ജില്ലാ ഡപ്യൂട്ടി കമ്മീഷ്ണർക്ക് നിവേദനം നൽകി.
പെട്രോൾ , എൽപിജി വില ഉയർന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ ഒാട്ടോ തൊഴിലാളി സംഘടനകൾ ശക്തമാക്കി കഴിഞ്ഞു.
ഇപ്പോൾ 25 രൂപയാണ്നിലവിലുളള നിരക്ക് എന്നാൽ ഇത് 25 ൽ നിന്ന് 30 ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാനാകുകയുള്ളുവെന്ന് ഡപ്യൂട്ടി കമ്മീഷ്ണർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.