മഹാബലി കേരളം ഭരിച്ചിട്ടില്ല;വാമനാവതാര ദിവസമാണ് തിരുവോണം;അപ്രിയ സത്യങ്ങള്‍ പറഞ്ഞ് ശശികല ടീച്ചര്‍.

കൊച്ചി: മഹാബലി ആരെന്ന കാര്യത്തില്‍ ആര്‍ക്കു സംശയമുണ്ടെങ്കിലും വിശ്വഹിന്ദുനേതാവ് ശശികല ടീച്ചര്‍ക്കില്ല.  കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായിരുന്നു മഹാബലി. ആ സാമാജ്യത്വശക്തിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്യ്രസമരസേനാനിയാണ് വാമനനെന്നും ടീച്ചര്‍ക്കറിയാം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ മഹാബിലിയെ ചവുട്ടി താഴ്ത്തിയിട്ടില്ല. പകരം അനുഗ്രഹിക്കകുയാണ് ചെയ്തതെന്നും ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നു.ധര്‍മ്മിഷ്ഠനും പ്രജാവല്‍സലനുമായ അസുരചക്രവര്‍ത്തിയുടെ തിരിച്ചുവരവ് ആഘോഷമാക്കുന്ന നന്‍മയുടെയും ഒരുമയുടെയും

ഓണസങ്കല്‍പ്പത്തെയാണ് ശശികല ടീച്ചറും സംഘവും തിരിത്തുവാന്‍ ശ്രമിക്കുന്നത്. ഓണം ബഹാബലിയിടെ തിരിച്ചുവരവൊന്നുമല്ല; പകരം വാജമനജയന്തിയാണെന്ന് ആര്‍എസ്എസിന്റെ മുഖമാസികയാ കേസരിയും പറയുന്നു. മഹാബലി കേരളം ഭരിച്ചിട്ടൊന്നുമില്ലെന്നുകൂടി കേസരി പറഞ്ഞുവെയ്ക്കുന്നു.

വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനമാണ് തിരുവോണമെന്നാണ് കേരളീയരുടെ സങ്കല്‍പം. എന്നാല്‍  ആര്‍എസ്എസിന്  ശ്രാവണമാസത്തിലെ തിരുവോണം  വാമനാവതാര ദിനമാണ്.

തന്റെ ഐശ്വര്യത്തില്‍ അല്‍പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തത്. ഇതിലൂടെ മഹാബലിയെ വാമനന്‍  ചിരഞ്ജീവിയാക്കി. മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മദാ നദിയുടെ തീരത്തെ തീര്‍ത്ഥഭൂമിയിലാണെന്നും കേസരി വാദിക്കുന്നു.

മാത്രമല്ല പരശുരാമ അവതാരം വാമനാവതാരത്തിന് ശേഷമായതിനാല്‍  മഹാബലിയുടെ കാലത്ത് കേരളം ഉണ്ടായിട്ടേ ഇല്ല. പിന്നീട് ഒരു ഉല്‍സവമൊകെയാകുമ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ മഹാബലി കേരളം കാണാന്‍ വരുന്നു എന്നൊരു കഥയുണ്ടാക്കിയതാകാമെന്നും  കേസരിയിലുണ്ട്.

അതുകൊണ്ട് ചില കുത്സിതബുദ്ധികള്‍ മനപ്പൂര്‍വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളകഥ പോലുള്ള കെട്ടുകഥകളെ ജനമനസുകളില്‍ നിന്ന് തൂത്തെറിയമെന്നും ആര്‍എസ്എസ് ആഹ്വാനം ചെയ്യുന്നുണ്ട്. അസുരചക്രവര്‍ത്തിയായ മഹാബലിയെ അവതാരരൂപമായ വാമനന്‍ ദേവന്‍മാര്‍ക്ക് വേണ്ടി ചവുട്ടിതാഴ്ത്തുകയായിരുന്നുവെന്നാണ് പ്രചാരത്തിലുള്ള കഥ.

എന്നാല്‍ കേരളത്തില്‍ ഓണമായി ആഘോഷിക്കുന്ന ദിവസം മറ്റു പല സംസ്ഥാനങ്ങളിലും വാമന ജയന്തി എന്നാ പേരില്‍ ആണ് ആഘോഷിക്കുന്നത്,അതൊരു സത്യവുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us