ബെംഗളൂരു: ഒക്ടോബർ 31-നകം നഗരം മാലിന്യമുക്തമാക്കണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്ക് (ബി.ബി.എം.പി.) ഹൈക്കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്.ജി. പണ്ഡിറ്റ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥപ്രസാദിന് നിർദേശം നൽകിയത്. നഗരത്തിലെ കുഴികൾ നികത്തൽ, കനാൽ നവീകരണം എന്നിവ സംബന്ധിച്ച പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേയാണ് കന്നഡപ്പിറവിക്കുമുമ്പ് മാലിന്യം നീക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച ഡൊംളൂർ ക്ഷേത്രത്തിനുമുമ്പിലെ മാലിന്യക്കൂമ്പാരം സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച കോടതി ഉടൻതന്നെ മാലിന്യം നീക്കാൻ നടപടിവേണമെന്ന് ബി.ബി.എം.പി.ക്ക് നിർദേശം നൽകിയിരുന്നു.…
Read MoreDay: 30 October 2018
ബെള്ളാരിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്നു ജി.ജനാർദനറെഡ്ഡി
ബെംഗളൂരു: ബെള്ളാരിയുടെ ശോചനീയാവസ്ഥയ്ക്കു കാരണം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്നു ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി.ജനാർദനറെഡ്ഡി. ചിത്രദുർഗയിൽ സമൂഹവിവാഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു റെഡ്ഡി. ഏഴു വർഷത്തോളം തന്നെ ബെള്ളാരിയിൽ നിന്ന് കോൺഗ്രസ് അകറ്റിനിർത്തി. താൻ സംസ്ഥാനത്തിന്റെ ഒരുലക്ഷം കോടി രൂപ കൊള്ളയടിച്ചെന്നാണ് കഴിഞ്ഞദിവസം സിദ്ധരാമയ്യ ആരോപിച്ചത്. പിന്നീട് ഫെയ്സ്ബുക് പോസ്റ്റിൽ 25000 കോടി രൂപയെന്ന് ആരോപിച്ചു. രാഹുൽഗാന്ധി പറയുന്നു 35000 കോടി രൂപ കൊള്ളയടിച്ചെന്ന്. എന്നാൽ 1 കോടി രൂപ പോലും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ബെള്ളാരിയിൽ ബിജെപി സ്ഥാനാർഥിക്കുവേണ്ടി സജീവമായി പ്രചാരണം നടത്താൻ ശ്രീരാമുലു മാത്രമേയുള്ളു. എന്നാൽ ദൾ–കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി സിദ്ധരാമയ്യയും…
Read Moreസിം കാര്‍ഡ് വേണോ? ഈ നിബന്ധനകള്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: സിം കാര്‍ഡ് വാങ്ങുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ടെലിക്കോം വകുപ്പ്. ഐഡി കാര്‍ഡും ഫോട്ടോയും മാത്രം ഉപയോഗിച്ച് ഇനി മുതല്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല. പുതിയ മൊബൈല്‍ സിംകാര്‍ഡ് വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനും ഈ നിബന്ധനകള്‍ ബാധകമാണ്. നവംബര്‍ അഞ്ച് മുതലാണ് പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ സിം കാര്‍ഡുകള്‍ ലഭിച്ച് തുടങ്ങുക. ടെലികോം കമ്പനിയുടെ പുതിയ സംവിധാനത്തിലൂടെ സിം വെരിഫൈ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാനും ആപ്പിന്‍റെ സഹായം വേണ്ടിവരും. മാത്രമല്ല ഉപയോക്താവിന്‍റെ ഫോട്ടോ ആപ്പ് വഴി തല്‍സമയം പകര്‍ത്തുകയും തിരച്ചറിയല്‍…
Read Moreമാവോയിസ്റ്റ് ആക്രമണം: ദൂരദര്‍ശന്‍ ക്യാമറാമാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പോലീസുകാരും ഒരു ദൂരദര്‍ശന്‍ ക്യാമറാമാനും കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് കവറേജിനുവേണ്ടിയാണ് ദൂരദര്‍ശന്‍ ടീം അംഗങ്ങള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത് എത്തിയത്. ദന്തേവാഡയിലെ അരണ്‍പൂരിലെ വനപ്രദേശത്ത് വച്ചാണ് ആക്രമണം നടന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read Moreവീഡിയോ: ‘റോക്കട്രി’ ദി നമ്പി ഇഫക്ട്, ടീസര്‍ 31നെന്ന് മാധവന്‍
ഐഎസ്ആർഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത൦ പറയുന്ന ”റോക്കട്രി: ദി നമ്പി ഇഫക്ട്” എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ് നടന്‍ മാധവന്‍. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുന്നത്. നമ്പി നാരായണന്‍ തന്നെ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്. ഒരു ഇന്‍സ്റ്റഗ്രാം…
Read Moreസാനിയയ്ക്കും ഷൊഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ്; ‘മിർസ മാലിക്ക്’ എന്ന് പേര് വിളിച്ച് പപ്പാ
ഹൈദരാബാദ്: തങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു ആണ്‍കുഞ്ഞിനെ വരവേറ്റ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊഹൈബ് മാലിക്കും. തന്‍റെ ട്വിറ്ററിലൂടെ ഷൊഹൈബാണ് കുഞ്ഞ് പിറന്ന വിവരം ലോകത്തെ അറിയിച്ചത്. ‘മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്‍റെ പ്രിയപ്പെട്ട പെൺകുട്ടി ശക്തയായി തന്നെയുണ്ട്’- ഷൊഹൈബ് ട്വിറ്ററിൽ കുറിച്ചു. കുട്ടിയ്ക്ക് ‘മിർസ മാലിക്ക്’ എന്നായിരിക്കും പേരിടുകയെന്ന് സാനിയ നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭവതി ആയിരുന്ന സമയത്തെ ഓരോരോ കൊച്ചു കാര്യങ്ങളും ട്വീറ്റ് ചെയ്തിരുന്ന…
Read More“പൊരിഞ്ഞ പോരാട്ടമായിരുന്നു”അവസാനം രണ്ടുപേരും ഒരിടത്ത് എത്തി;ഞായറാഴ്ച മൈസുരു മൃഗശാലയില്‍ സംഭവിച്ച വിചിത്രമായ കാഴ്ച.
മൈസൂരു: മൈസൂരു മൃഗശാലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ദാരുണമായ രണ്ട് മരണങ്ങൾക്കിടയാക്കിയ അപൂർവ പോരാട്ടത്തിന്റെ ദാരുണമായ ദൃശ്യമാണ്. പുലി യും മൂർഖൻ പാമ്പുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ രണ്ടിന്റെയും മരണത്തിലാണ് കലാശിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൂർഖൻപാമ്പ് പുലിയുടെ തുറന്ന കൂട്ടിൽ ഇഴഞ്ഞുകയറിയത്. മൃഗശാലയിലെ രണ്ടു പുലികളിലൊന്നായ രാജ, മൂർഖനെ കണ്ടതോടെ ക്രുദ്ധനായി ചാടിവീണ് ആക്രമണം തുടങ്ങി. കടിയേറ്റ് നിരവധി ഭാഗങ്ങളിൽ പരിക്കേറ്റ മൂർഖന്റെ അന്ത്യവും താമസിയാതെ ഉണ്ടായി. പതിനഞ്ച് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂർഖൻ പത്തിമടക്കിയത്. ആക്രമണത്തിനിടയിൽ രാജയ്ക്കും മൂർഖന്റെ നിരവധി കടികളേറ്റിരുന്നു. സംഭവം അറിഞ്ഞെത്തിയ മൃഗശാല ജീവനക്കാർ…
Read Moreഗൈല്‍ പൈപ്പ് ലൈന്‍ തകർച്ച; കരാറുകാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു: ഐടിപിഎല്‍ മെയിന്‍ റോഡില്‍ മെട്രോ ജോലിക്കിടയില്‍ ഗൈല്‍ (ഗ്യാസ് അതോരിട്ടി ഓഫ് ഇന്ത്യ)യുടെ വമ്പന്‍ പാചക വാതക ലൈന്‍ തകർന്നതിൽ ബിഎംആർസിഎൽ കരാറുകാരനെതിരെ ഗെയ്‌ൽ നൽകിയ പരാതിയിൽ മഹാദേവപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗെയ്ൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് കുഴിക്കാൻ ബിഎംആർസിഎൽ മുൻകൂർ അനുമതി തേടിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഐടിപിഎൽ മെയിൻ റോഡിൽ രാത്രിയിൽ നമ്മ മെട്രോ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അബദ്ധത്തിൽ ഗെയ്ൽ പൈപ്പിനു കേടുപാടു സംഭവിച്ചതാണെന്നു ട്രാഫിക് പൊലീസ് അഡീഷനൽ കമ്മിഷണർ ഹരിശേഖരൻ പറഞ്ഞു. ഗെയ്ൽ വിദഗ്ധരുടെ കൃത്യമായ ഇടപെടലാണ് വലിയതോതിലുള്ള…
Read Moreമദ്യപിച്ചെത്തിയ പിതാവ് മക്കളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു; ഇളയമകൻ വെന്തുമരിച്ചു.
ബെംഗളൂരു: മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണത്തിൽ ഇളയമകൻ വെന്തുമരിച്ചു. പൊള്ളലേറ്റ മൂത്ത മകൻ ഗുരുതരാവസ്ഥയിൽ. തലഗട്ടപുര അഞ്ജനനഗറിൽ താമസിക്കുന്ന ശ്രീനിവാസ മൂർത്തി (38) ആണ് മക്കളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. ഇളയമകൻ രണ്ടുവയസ്സുകാരൻ പ്രീതം സായിയാണ് മരിച്ചത്. മൂത്തമകൻ ചേതൻ സായ് (അഞ്ച്) വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലാണ്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ശ്രീനിവാസ മൂർത്തി ഭാര്യ പ്രേമലതയെ മർദിക്കാറുണ്ട്. ഉറങ്ങുകയായിരുന്ന ചേതനും പ്രീതവും ഒച്ചകേട്ട് ഉണർന്നപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ശ്രീനിവാസ മൂർത്തി ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
Read Moreഅതിര്‍ത്തി കടന്ന് പാകിസ്താന്റെ മണ്ണിൽ മിന്നലാക്രമണം; മൂന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സേന, മിന്നലാക്രമണത്തില്‍ പകച്ച് പാക് പട്ടാളം.
ശ്രീനഗര്‍: യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഇന്ത്യയ്ക്ക് നേരയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് അതിര്‍ത്തി കടന്നും സൈന്യം തിരിച്ചടി നല്‍കുന്നുണ്ട്.ഇന്ത്യയെ ഭീകരര്‍ ആക്രമിച്ചാലും പാക് സൈന്യത്തിന് നേരെ അതിവേഗ തിരിച്ചടിയാണ് ഇന്ത്യന്‍ പട്ടാളം നല്‍കുന്നത്. അതിര്‍ത്തിയില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം സംഘര്‍ഷത്തെ പുതിയ തലത്തിലെത്തുകയാണ്. കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ…
Read More