മുംബൈ: ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി. തങ്ങളുടെ വിവാഹ തിയതി പുറത്തുവിട്ട് ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും. നവംബര്‍ 14-15 തിയതികളിലായാവും വിവാഹചടങ്ങുകള്‍ നടക്കുക. ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹവാര്‍ത്ത അറിയിച്ചത്. തികച്ചും സിന്ധി പരമ്പരാഗത രീതിയിലായിരിക്കും വിവാഹമെന്നാണ് സൂചന. രണ്‍വീറിന്റെ മാതാപിതാക്കളുടെ താത്പര്യപ്രകാരമാണ് ഇത്. പക്ഷെ, വിവാഹം നടക്കുക ഇറ്റലിയില്‍ തന്നെ. തനഗ്ലുടെ ‘വലിയ ദിവസ’ ത്തിനായി താരജോടികള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ലേക് കോമോയാണ്. വിവാഹത്തോടനുബന്ധിച്ചുള്ള നാല് വലിയ ചടങ്ങുകള്‍ ഇവിടെയവും നടക്കുക. താരജോഡികള്‍ക്ക് കരണ്‍ ജോഹര്‍,…
Read MoreDay: 21 October 2018
വൈദ്യുതി ഉത്പാദനത്തിന് ബയോമാസ്സ് ഉപയോഗിക്കാനൊരുങ്ങി എന്‍ടിപിസി
ന്യൂഡല്‍ഹി: പ്രകൃതിജന്യ ഇന്ധങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി ഉത്പാദനത്തിന് ബയോമാസ്സ് ഉപയോഗിക്കാനുള്ള പദ്ധതിയുമായി എന്‍ടിപിസി. ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പ്പാദകരാണ് എന്‍ടിപിസി. കമ്പനിയുടെ കല്‍ക്കരി തെര്‍മ്മല്‍ പവ്വര്‍ സ്റ്റേഷനുകളിലെ കോ-ഫയറിംഗിനായിട്ടാണ് ബയോമാസ്സ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ വര്‍ദ്ധനവും മലിനീകരണവും നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇത്തരമൊരു ചുവടുവയ്പ്പ് നടത്തുന്നത്. രണ്ട് വ്യത്യസ്ഥ തരത്തിലുള്ള ഇന്ധനങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണ് കോ-ഫയറിംഗ്. പേപ്പര്‍ അടക്കമുള്ള ആക്രി സാധനങ്ങള്‍, കാടില്‍ നിന്നും ലഭിക്കുന്ന സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍, വിളവെടുപ്പിന് ശേഷം…
Read Moreമീടൂവിൽ കുടുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ;ആരോപണമുന്നയിച്ചത് മലയാള നടി.
ബെംഗളൂരു : തമിഴ് സൂപ്പർ താരം അർജുൻ സർജയ്ക്കെതിരെ #മീടൂ ആരോപണവുമായി നടിയും മലയാളിയുമായ ശ്രുതി ഹരിഹരൻ കന്നഡ, തമിഴ് ഭാഷകളിലായി വിസ്മയ, നിപുണൻ എന്നീ പേരുകളിലിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. പ്രണയരംഗത്തിന്റെ റിഹേഴ്സലിനിടെ അർജുൻ തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചു. ദൃഢമായി ചേർത്തു പിടിച്ച്, ഇങ്ങനെ അഭിനയിക്കുന്നതു നല്ലതല്ലേയെന്നു സംവിധായകനോടു ചോദിച്ചു. പലവട്ടം അപമാനിക്കുകയും ചെയ്തു.ഷൂട്ടിങ് കഴിഞ്ഞാൽ ദുരുദ്ദേശ്യത്തോടെ പലയിടത്തേക്കും ക്ഷണിച്ചിട്ടുമുണ്ട്. #മീടൂ പ്രചാരണത്തെ അഭിനന്ദിച്ച ശ്രുതി, മറ്റു വനിതകളെപ്പോലെ താനും പലവട്ടം ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഫെയ്സ്ബുക് പേജിൽ പറയുന്നു. അതേസമയം, #മീടൂ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ശ്രുതിക്കെതിരെ മാനനഷ്ടത്തിനു…
Read Moreകോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്
ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.
Read Moreവീഡിയോ: രജനികാന്തിന്റെ 2.0, ലിറിക് വീഡിയോ പുറത്തുവിട്ടു
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ലിറിക് വീഡിയോ പുറത്തുവിട്ടു. എ ആര് റഹ്മാൻ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മധൻ കര്‍ക്കിയാണ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയ്ക്കും ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായി അക്ഷയ്കുമാറാണെത്തുന്നത്. ഏമി ജാക്സന് നായികയായെത്തുന്ന ചിത്രത്തില്‍…
Read Moreപരസ്ത്രീ ബന്ധം ആരോപിച്ചു: മനംനൊന്ത് സന്യാസി ജനനേന്ദ്രിയം മുറിച്ചു
ന്യൂഡല്‍ഹി: പരസ്ത്രീ ബന്ധം ആരോപിച്ചതില്‍ മനംനൊന്ത സന്യാസി തന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവ൦. സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് സന്യാസി ജനനേന്ദ്രിയം മുറിച്ചത്. മദനി ബാബാ എന്ന സന്യാസിയാണ് ജനനേന്ദ്രിയം മുറിച്ചത്. ലക്നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബാംനയിലെ ആശുപത്രിയില്‍ സന്യാസിയെ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഒഴിഞ്ഞ സ്ഥലത്ത് താന്‍ അമ്പലം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ തന്നെ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കുകയായിരുന്നുവെന്ന് 28കാരനായ യുവ സന്യാസി ആരോപിക്കുന്നു. ഖംസിന്‍ ഗ്രാമത്തിലാണ് സന്യാസിയുടെ…
Read More12 വർഷങ്ങൾക്ക് ശേഷം കുമാരസ്വാമിയും സിദ്ധരാമയ്യയും ഒരേ വേദിയിൽ; ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് തൂത്തുവാരൽ തന്നെ.
ബെംഗളൂരു: വർഷങ്ങൾക്കുശേഷം ജനതാദൾ -എസ് ദേശീയനേതാവ് എച്ച്.ഡി. ദേവഗൗഡയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും വേദിപങ്കിട്ടു. സഖ്യസർക്കാർ രൂപവത്കരിച്ചതിനുശേഷം അണികൾക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ദൾ സഖ്യം മത്സരിക്കുന്നതിൽ അണികൾക്കിടയിൽ 12അമർഷം പുകയുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും ഒന്നിച്ച് മധ്യമങ്ങൾക്കുമുന്നിൽ എത്തിയത്. ദേവഗൗഡയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2005-ലാണ് സിദ്ധരാമയ്യ ദൾ വിട്ട് കോൺഗ്രസിലെത്തുന്നത്. സഖ്യസർക്കാർ രൂപവത്കരിച്ചതിൽ സിദ്ധരാമയ്യയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്തയും വന്നിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഇത് ബാധിക്കാതിരിക്കുന്നതിനുവേണ്ടിയാണ് രണ്ടു നേതാക്കളും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടത്. ‘‘12 വർഷത്തിനുശേഷം ആദ്യമായി ഞാനും സിദ്ധരാമയ്യയും ഒരേ വേദിയിലെത്തിയിരിക്കുകയാണ്. സഖ്യസർക്കാരിനെ നിലനിർത്താനും ഉപതിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ…
Read Moreമലയാളി യുവാവ് പള്ളിയുടെ മുകളില്‍ തൂങ്ങി മരിച്ചു;ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ബെംഗളൂരു : മലയാളി യുവാവ് ക്രിസ്ത്യന്‍ പള്ളിയുടെ മുകളില്‍ തൂങ്ങി മരിച്ചു,ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ചാമരാജ പേട്ടിലെ പമ്പ മഹാകാവി റോഡില്‍ ഉള്ള സൈന്റ്റ് ലുക്ക ചര്‍ച്ചിന്റെ ടെറസില്‍ കഴിഞ്ഞ വ്യാഴാഴ്ച യാണ് സംഭവം. ഇരുപത്തി അഞ്ചു വയസു തോന്നിക്കുന്ന യുവാവ് നാല് മണിക്കൂറോളം പള്ളിയുടെ മുകളില്‍ ചെലവഴിച്ചു പല രീതിയില്‍ ആത്മഹത്യാ ചെയ്യാനുള്ള ശ്രമം നടത്തിയതായി പോലീസ് പറയുന്നു. ആദ്യം അവിടെ കിടന്നിരുന്ന ഒരു പായ എടുത്തു കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിച്ചു അത് പരാജയപ്പെട്ടതോടെ ടെറസിലെ ടൈല്‍സ് ഇളക്കിയെടുത്ത് സ്വയം മുറിവേല്‍പ്പിച്ചു പിന്നീട്…
Read Moreജമ്മുകശ്മീരിലെ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപി കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു.
ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ജമ്മു മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപി കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ചു. തെക്കൻ കശ്മീരിൽ കോൺഗ്രസിനെ പിന്തള്ളി ബിജെപി കൂടുതൽ സീറ്റുകൾ നേടി. ചരിത്രത്തിലാദ്യമായാണ് കശ്മീർ മേഖലയിലെ മുനിസിപ്പൽ കൗൺസിലുകളിൽ ബിജെപി നേട്ടം ഉണ്ടാക്കുന്നത്. പ്രധാന കക്ഷികളായ പിഡിപിയും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. ബിജെപിയും കോൺഗ്രസും മാത്രം മത്സരിച്ചു. ജമ്മുവിനൊപ്പം കശ്മീരിലും ബിജെപി കോൺഗ്രസിനെ പിന്തള്ളി. ജമ്മുവിലെ 520 വാർഡുകളിൽ 212 എണ്ണത്തിലും ബിജെപി വിജയിച്ചു. 185 സീറ്റുകൾ സ്വതന്ത്രർ നേടിയപ്പോൾ 110എണ്ണം മാത്രമാണ്…
Read More