ബെംഗളൂരു : സെൻസർ അധിഷ്ഠിത സ്മാർട് ട്രാഫിക് സിഗ്നലുകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്.20 ജംക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് 100 ജംക്ഷനുകളിൽ കൂടി സ്മാർട് സിഗ്നലുകൾ സ്ഥാപിക്കുന്നത്.
ഇതിനുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു നൽകി.സിഗ്നലുകളിലെ കാത്തുനിൽപ് ഒഴിവാക്കാമെന്നതാണ് സ്മാർട് സിഗ്നലുകളുടെ മെച്ചം. വശങ്ങളിൽ നിന്ന് വാഹനങ്ങൾ വരുന്നില്ലെങ്കിൽ ഉടൻ തന്നെ ചുവപ്പ് മാറി പച്ച ലൈറ്റ് തെളിയും. സിഗ്നൽ ലൈറ്റിന് താഴെ സ്ഥാപിക്കുന്ന ക്യാമറയും ഡിറ്റക്ടറും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം.
രാത്രി കാലങ്ങളിലാണ് സ്മാർട് സിഗ്നലുകൾ ഏറെ ഫലപ്രദമാകുന്നത്. സോളർ പാനൽ ഉപയോഗിച്ചാണ് പ്രവർത്തനം. നഗരത്തിൽ ജംക്ഷനുകളിലാണ് നിലവിൽ ട്രാഫിക് സിഗ്നലുകളുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.