വില്ലനായി കൊതുക് തിരി; വൃദ്ധയുടെ ജീവനെടുത്തത് ഇങ്ങനെ

ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാത്രി കിടക്കാന്‍ നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍ നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍പക്കക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും തീയണയ്ക്കാനായില്ല ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക്…

Read More

വീഡിയോ: ക്രിസ്റ്റ്യാനോ പുലിയാണെങ്കില്‍ ഇവന്‍ പു-പുലി!

ടൂറിന്‍: തകര്‍പ്പന്‍ ഗോളുമായി ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ  യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍. ഒമ്പതിന് വയസിന് താഴേയുള്ളവര്‍ക്കുള്ള സീരി എ മത്സരത്തിലാണ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍  ഗോള്‍ നേടിയത്. രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് കുട്ടിത്താരം വലയിലാക്കിയത്. ഇത് അച്ഛന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കാണാം: https://twitter.com/Cristiano/status/1051469866237071361  

Read More

എച്ച്1എൻ1 പകര്‍ച്ചപ്പനി ഭീതിയില്‍ കര്‍ണാടക;സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 6 പേര്‍.

ബെംഗളൂരു: കർണാടകയിൽ ഈ വർഷത്തെ എച്ച്1എൻ1 പകർച്ചപ്പനി മരണം ആറായി. ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിൽ 12നു ഹാസൻ ജില്ലയിൽനിന്നുള്ള ഉമാദേവി ലോകേഷാണ് (52) ഒടുവിൽ മരിച്ചത്. മരണസംഖ്യ ഏറുന്നതോടെ, നമ്മ മെട്രോയും ബിഎംടിസിയും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവർ ആശങ്കയിൽ. പേടിക്കേണ്ട സാഹചര്യമില്ലെന്നു ബെംഗളൂരു നഗരസഭാ (ബിബിഎംപി) അധികൃതർ വ്യക്തമാക്കി. പനി നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര ബിബിഎംപിയുടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മേയർ ഗംഗാബികെ മല്ലികാർജുൻ, ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ പ്രസാദ്, ആരോഗ്യവകുപ്പ്…

Read More

25 കോടി കളക്ഷനുമായി കായംകുളം കൊച്ചുണ്ണി ചരിത്ര കുതിപ്പില്‍

ഒക്ടോബര്‍ 11ന് റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി മൂന്നു ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി നേടിയത് 25 കോടി. ചരിത്ര വിജയം നേടുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാവാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ കളക്ഷന്‍ ആണ് ഈ ചിത്രം നേടുന്നത്. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്‍റെ അതിഥി വേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നിവിന്‍റെ…

Read More

ഇന്ധനവില വര്‍ധന: പ്രധാനമന്ത്രി എണ്ണക്കമ്പനി മേധാവികളുമായി ചര്‍ച്ചയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ എണ്ണവില 2.50 രൂപ കുറച്ചതിന് ശേഷവും രാജ്യത്തെ എണ്ണയുടെ റീട്ടെയില്‍ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും. ഇറാന് മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുവാനിരിക്കെ ഇന്ധനവില വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധന വിലക്കയറ്റവും രൂപയുടെ വിലയിടിവും പരിഭ്രാന്തിയിലാക്കിയ സാഹചര്യത്തില്‍…

Read More

പ്രധാനമന്ത്രി നവംബറിൽ കൊല്ലപ്പെടുമെന്നു ഭീഷണി; ന​ഗരം സുരക്ഷാ വലയിൽ

ഡൽഹി: പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം ലഭിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്നായിക്കിനാണ് സന്ദേശം ലഭിച്ചത്. തലസ്ഥാന നഗരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നരേന്ദ്രമോദി 2019 നവംബറിൽ കൊല്ലപ്പെടുമെന്ന ഒരുവരി സന്ദേശം അമൂല്യ പട്നായിക്കിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലാണ് ലഭിച്ചത്. തുടർന്നു സുരക്ഷാ വിഭാഗങ്ങൾക്കു വിവരം കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനം കേന്ദ്രീകരിച്ചുള്ള സെർവറിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ യഥാർഥ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം അസമിലെ ഒരു…

Read More

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജയിലിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കർശന ഉപാധികളോടെ ജാമ്യം.

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിനോട് ആവശ്യപ്പെട്ടു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമാണ് ജാമ്യ വ്യവസ്ഥ. സർക്കാർ എതിര്‍പ്പ് അവഗണിച്ചാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയത്. സാക്ഷികൾ  സ്വാധിനിക്കപ്പെടാമെന്നും കേസില്‍ 2 പേരുടെ കൂടി 164 എടുക്കാനുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ…

Read More

സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍ ഒരാളെ പോലീസ് വെടിവച്ച് വീഴ്ത്തി.

ബെംഗളൂരു: സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍  ഒരാളെ മഹാലക്ഷ്മി ലേഒൗട്ടിൽ നിന്നു വെടിയുതിർത്തു പിടികൂടിയതായി പൊലീസ് വ്യക്തമാക്കി.ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു വരികയാണ്. സ്കൂൾ ഗേറ്റിനുള്ളിലേക്ക് പ്രതികൾ ആയുധങ്ങളുമായി ഇരച്ചുകയറുന്നത് സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രംഗനാഥുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സാസരഹള്ളി അഗ്രഹാരയിലെ സ്കൂൾ കെട്ടിടം തർക്കഭൂമിയിലാണു സ്ഥിതിചെയ്യുന്നതെന്ന് നാട്ടുകാരിൽ ചിലർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് രംഗനാഥിന്റെ ജീവനെടുത്തതെന്നാണു പൊലീസ് സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

ഗൗതം കൃഷ്ണ കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു.

ബെംഗളൂരു: മലയാളി യുവാവ് ഗൗതം കൃഷ്ണ കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ആലപ്പുഴ എരമല്ലൂർ സ്വദേശി വൈശാഖി (2‌3)നെയാണ് കേസ് അന്വേഷിക്കുന്ന ഉപ്പാർപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് മൈസൂരു ബാങ്ക് സർക്കിളിൽ ചേർത്തല എഴുപുന്ന ഗായത്രിഭവനിൽ ഗൗതം കൃഷ്ണ (18) കുത്തേറ്റ് മരിച്ചത്. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കന്നഡയിൽ എന്തോ ചോദിച്ചശേഷം ഗൗതമിനെ കുത്തിയെന്നാണ് വൈശാഖിന്റെ മൊഴി. കുഴഞ്ഞു വീണ ഗൗതമിനെ വൈശാഖും പ്രദേശത്തുണ്ടായിരുന്ന രണ്ടു പേരുമാണ് വിക്ടോറിയ ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും പണമോ മൊബൈൽ ഫോണോ മോഷണം…

Read More

സ്കൂള്‍ പ്രിന്‍സിപ്പളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊന്നു;ക്രൂരമായ കൊലപാതകം നേരിട്ട് കണ്ട കുട്ടികളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ പോലീസ്.

ബെംഗളൂരു: ഒരു മലയാള സിനിമയില്‍ പറയുന്നുണ്ട് “വാട്ട് എ റോക്കിംഗ് സിറ്റി” അതെ ദിവസവും കൊലപാതകവും പിടിച്ചു പറിയും ആക്രമണങ്ങളും നടക്കുന്ന ഒരു റോക്കിംഗ് സിറ്റി ആണ് ഇത്,രണ്ടു ദിവസം മുന്‍പാണ്‌ മലയാളി യായ ഒരു യുവാവിനെ നടു റോഡില്‍ കുത്തിക്കൊല പ്പെടുത്തിയത് ,അടുത്ത വാര്‍ത്ത‍ കുട്ടികളുടെ മുന്നില്‍ വച്ച് പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയത് ആണ്. കണ്ണൂരിലെ ജയകൃഷ്ണൻ മാസ്റ്റർ വധത്തെ അനുസ്മരിപ്പിച്ച്, മാഗഡി റോഡിലെ സാസരഹള്ള അഗ്രഹാരയിലുള്ള ഹവനൂർ പബ്ലിക് സ്കൂളിൽ ഇന്നലെ നടന്നത് ക്രൂര കൊലപാതകം. ഇരുപതോളം വിദ്യാർഥികളുടെ മുന്നിലിട്ടാണ് ഗുണ്ടാസംഘം പ്രിൻസിപ്പലിനെ കുത്തിവീഴ്ത്തിയത്.…

Read More
Click Here to Follow Us