ബെംഗളൂരു : രാമനഗര, ജമഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സഖ്യസർക്കാരിന്റെ മന്ത്രിസഭാ വികസനം നീട്ടിവച്ചേക്കും. ഉപതിരഞ്ഞെടുപ്പു തീയതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനം ചെയ്തു കഴിഞ്ഞാൽ, പെരുമാറ്റച്ചട്ടം നിലവിൽവരും.
ഈ സാഹചര്യത്തിലാണു മന്ത്രിസഭാ വികസനം നീണ്ടുപോകുന്നത്. വ്യാഴാഴ്ച ഡൽഹിയിൽ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെ ഗൗഡയും പങ്കെടുത്ത ചർച്ചയിൽ ഇതേക്കുറിച്ചു ധാരണയായതായാണു സൂചന.
വടക്കൻ കർണാടകയിൽനിന്നുള്ള ജാർക്കിഹോളി സഹോദരന്മാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തെ തുടർന്ന് 12 ന് മന്ത്രിസഭാ വികസനം നടന്നേക്കുമെന്നാണു നേരത്തേ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞിരുന്നത്. എന്നാൽ, കോൺഗ്രസും ദളും തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, മന്ത്രിസഭാ വികസനം ഇതിനു ശേഷമേ ഉണ്ടാകൂ.നിലവിൽ ഒഴിവുള്ള ഏഴു സീറ്റുകളിൽ ആറെണ്ണമാണു കോൺഗ്രസിനായി നീക്കിവച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.