കൊച്ചി: ഐഎസ്എൽ ഫുട്ബോൾ അഞ്ചാം സീസണിലെ ആദ്യ ഹോംമാച്ചിന് ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ടുകെട്ടുകയാണ്.
ഗ്യാലറിയില്‍ നിറഞ്ഞിരിക്കുന്ന മഞ്ഞപടയുടെ ആവേശവും കയ്യടിയുമാണ് എന്നും ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നത്. എന്നാല്‍, ഇന്ന് കലൂര്‍ സ്റ്റേഡിയത്തിലെ കിക്കോഫിന് മുമ്പ് ഗ്യാലറി എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് ബ്ലാസ്റ്റേഴ്സിന് വേണ്ടിയാകില്ല.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ടപ്പോള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയ സൂപ്പര്‍ ഹീറോസായിരിക്കും ഇന്ന് നടക്കുന്ന മത്സരത്തിലെ താരങ്ങള്‍. പ്രളയത്തില്‍ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മത്സ്യബന്ധന തൊഴിലാളികളെ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദരിക്കും.
പ്രത്യേക ജെഴ്സിയണിഞ്ഞാകും കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളെ ടീമംഗങ്ങള്‍ ആദരിക്കുക. വ്യോമസേനാ ഹെലികോപ്റ്ററും മൽസ്യബന്ധന ബോട്ടുമാണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ആലേഖനം ചെയ്തിരിക്കുന്നത്.
To honor our saviors from during the #KeralaFloods, the boys will be wearing a special jersey tomorrow adorned with artworks to commemorate our fishermen's hard-work!#KeralaBlasters #HeroISL #KERMUM pic.twitter.com/UH4nixaMmV
— Kerala Blasters FC (@KeralaBlasters) October 4, 2018
കേരള ബ്ലാസ്റ്റേഴ്സിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഹോം മാച്ച്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്.
ജയിച്ചുതുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കാണാന്‍ കൊച്ചിയിലേക്ക് മഞ്ഞപ്പട ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.