മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; ചെറുതോണിയില്‍ ഷട്ടറുകള്‍ തുറന്നേക്കും

മുല്ലപ്പെരിയാര്‍: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.3 അടിയായി ഉയര്‍ന്നു. ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിച്ചു.

സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 7000 ഘനയടി വെള്ളം. തമിഴ്‌നാട് കൊണ്ടുപോകുന്നത് 1620 ഘനയടി വെള്ളം. ഷട്ടറുകള്‍ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നു. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക.

നീണ്ടകരയില്‍ നിന്ന് പോയ നൂറോളം മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല. പത്ത് ദിവസം മുമ്പ് വരെ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ 40 സെന്റീമാറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് നീക്കം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ കെഎസ്ഇബി തുടങ്ങി. ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും.

മഴശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത്. നിലവിലെ ജലനിരപ്പ് 2387.76 ആണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 130 അടിയായി ഉയര്‍ന്നിരുന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വീണ്ടും വര്‍ധിക്കും.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

മലമ്പുഴ, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ചിമ്മിനി ഡാമുകള്‍ തുറന്നിരുന്നു. വൃഷ്ടിപ്രദേശങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകള്‍ വ്യാഴാഴ്ച വൈകുന്നേരം ഉയര്‍ത്തി. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts