വീഡിയോ: പ്രിയ വാര്യരുടെ പുതിയ പരസ്യ൦: ട്രോളുകളുടെയും ഡിസ്ലൈക്കുകളുടെയും പൂരം!

ഹൈദരാബാദ്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ  ഒരൊറ്റ സീനിലൂടെ കയ്യടി നേടിയ താരമാണ് പ്രിയാ വാര്യര്‍. എന്നാല്‍, പതിയെ താരത്തോടുള്ള ആരാധന പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുകയും ദേഷ്യ൦ കൂടുകയും ചെയ്തു.

ഒരു പ്രമുഖ ചാനലിലെ അവാര്‍ഡ് ദാന ചടങ്ങില്‍ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികളുമായി പ്രിയ എത്തിയത് മുതലാണ്‌ പ്രേക്ഷകര്‍ക്ക് പ്രിയയോടുള്ള ദേഷ്യം കൂടിയത്.

പിന്നീടങ്ങോട്ട് പ്രിയയ്ക്ക് ഡിസ്ലൈക്കുകളും ട്രോളുകളും മാത്രമായിരുന്നു പ്രേക്ഷകരുടെ സമ്മാനം. അവസാനമായി പുറത്തിറങ്ങിയ ”ഫ്രീക്ക് പെണ്ണേ” എന്ന ഗാനത്തിനും  ഡിസ്ലൈക്കുകളുടെയും ട്രോളുകളുടെയും പൂരമായിരുന്നു. താരം അഭിനയിച്ച മഞ്ചിന്‍റെ പരസ്യവും തോല്‍വി ഏറ്റുവാങ്ങി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഇപ്പോഴിതാ,  തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയ്ക്കൊപ്പം പ്രിയ വാര്യര്‍ ചെയ്ത പുതിയ പരസ്യവും അതേ അവസ്ഥ നേരിടുകയാണ്.

സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനു ട്രോളുകളുടെയും ഡിസ്‌ലൈക്കുകളുടെയും മേളമാണ്. മലയാളികളാണ് കൂടുതലായും പ്രിയയെ പരിഹസിച്ച് കമന്‍റുകളും ട്രോളുകളും പങ്ക് വെയ്ക്കുന്നത്. എന്നാല്‍,  അഖിലിനോടുള്ള ഇഷ്ടവും ലൈക്കിന്‍റെ രൂപത്തില്‍ പരസ്യത്തെ  പ്രോത്സാഹിപ്പിക്കുന്നുണ്ട്

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകള്‍ ഇതിനുമുന്‍പും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ തന്‍റെ  സിനിമ പുറത്തിറങ്ങി പ്രകടനം പോലും വിലയിരുത്താതെയുള്ള വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts