ലഡാക്ക്: ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം. ഇതിന്റെ പശ്ചാത്തലത്തിൽ ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ രാവിലെ പ്രാർത്ഥനാ സമ്മേളനം നടന്നു.
സമുദ്രനിരപ്പിൽ നിന്ന് 1400 അടി ഉയരത്തിലുള്ള പാംഗോങ് ത്സോയുടെ തീരത്താണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പിതാവിന് ആദരാഞ്ജലി അർപ്പിച്ചത്. ശനിയാഴ്ചയാണ് രാഹുൽ ബൈക്കിൽ പാങ്കോങ് തടാകത്തിലേക്ക് യാത്ര ചെയ്തത്.
पापा, आपकी आंखों में भारत के लिए जो सपने थे, इन अनमोल यादों से छलकते हैं।
आपके निशान मेरा रास्ता हैं – हर हिंदुस्तानी के संघर्षों और सपनों को समझ रहा हूं, भारत मां की आवाज़ सुन रहा हूं। pic.twitter.com/VqkbxoPP7l
— Rahul Gandhi (@RahulGandhi) August 20, 2023
2019-ൽ ആർട്ടിക്കിൾ 370, 35(എ) റദ്ദാക്കിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ലഡാക്കിലെ സന്ദർശനമാണിത്.
1944 ഓഗസ്റ്റ് 20 നാണ് രാജീവ് ഗാന്ധി ജനിച്ചത്. 1984 മുതൽ 1989 വരെ ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നിരവധി കോൺഗ്രസ് നേതാക്കളും പാർട്ടി പ്രവർത്തകരും രാജ്യതലസ്ഥാനത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
രാജീവ് ഗാന്ധിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന വീർഭൂമിയിൽ ഭാര്യ സോണിയ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചു. മകൾ പ്രിയങ്ക ഗാന്ധി വാദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാജ്യസഭാ എംപി കെസി വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. “മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിജിക്ക് എന്റെ സല്യൂട്ട്,” എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയ എക്സ് (ട്വിറ്റർ) ൽ പോസ്റ്റ് ചെയ്തത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.