പൂജ അവധിക്ക് നാട്ടില്‍ പോകാന്‍ വേണ്ടി പ്രഖ്യാപിച്ച ബാംഗ്ലൂര്‍-ഏറണാകുളം ട്രെയിനില്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍ ആരംഭിച്ചു;സ്ലീപ്പര്‍ ക്ലാസ്സില്‍ അഞ്ഞൂറില്‍ അധികം ടിക്കെറ്റുകള്‍ ലഭ്യം.

ബെംഗളൂരു : പൂജ അവധിക്ക് നാട്ടില്‍ പോകാന്‍ വേണ്ടി പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനില്‍ ബുക്കിംഗ് ആരംഭിച്ചു.സ്ലീപ്പര്‍ ക്ലാസില്‍ 500 ല്‍ അധികം ടിക്കെറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.ഈ മാസം  16 ന് യെശ്വന്ത്പുരയില്‍ നിന്ന് രാത്രി 10:45 ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ ഏറണാകുളം ജന്‍ഷനില്‍ എത്തും.

നവംബർ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും ബെംഗളൂരുവിൽനിന്ന് സർവീസുണ്ടാകും. തിരിച്ച് എറണാകുളത്തുനിന്ന് ബുധനാഴ്ച പുറപ്പെടും. അവധിയോടനുബന്ധിച്ച് നാട്ടിൽ പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന നിരവധി യാത്രക്കാർക്ക് ആശ്വാസമാകും പ്രത്യേക തീവണ്ടി.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

16-ന് രാത്രി 10.45-ന് യശ്വന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 12.45-ന് എറണാകുളത്തെത്തും. ബുധനാഴ്ച വൈകീട്ട് മൂന്നിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം പുലർച്ചെ 4.30-ന് യശ്വന്തപുരയിലെത്തും. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള അവസാന സർവീസ് നവംബർ 13-നും എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള അവസാന സർവീസ് നവംബർ 14-നുമാണ്. ഒരു ഭാഗത്തേക്ക് ആകെ അഞ്ച് സർവീസാണ് ഉണ്ടാവുക.

കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ തീവണ്ടിക്ക് സ്റ്റോപ്പുണ്ടാകും. ഒരു ടു ടയർ എ.സി. കോച്ച്, മൂന്ന് ത്രീ ടയർ എ.സി. കോച്ചുകൾ, ഒമ്പത് ത്രീ ടയർ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് സിറ്റിങ് കം ലഗേജ് വാനുകൾ എന്നിവ തീവണ്ടിക്കുണ്ടാകും. പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവ് തീവണ്ടികളിലെല്ലാം മാസങ്ങൾക്കുമുമ്പുതന്നെ ടിക്കറ്റുകൾ തീർന്നിരുന്നു. ഇതേത്തുടർന്നാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts