ബെംഗളൂരു : ഓര്‍മ വയ്ക്കുന്ന പ്രായത്തിനു മുന്‍പേ തന്നെ നഷ്ട്ടപ്പെട്ട സ്വന്തം മാതാപിതാക്കളെ തിരയുകയാണ് ഈ പെണ്‍കുട്ടി.ഇപ്പോള്‍ നഗരത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നാണ് എന്ന് മാത്രം ഓര്‍മയുണ്ട്.
ഇപ്പോഴത്തെ പേര് സൌമ്യ എന്നാണ്,1994-1997 ഇടയില്‍ വച്ച് കേരളത്തില്‍ നിന്ന് കുട്ടി മാതാപിതാക്കളില്‍ നിന്ന് അകന്നത് ആണ്,എങ്ങനെയാണു അത് സംഭവിച്ചത് എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.ഇപ്പോള്‍ നഗരത്തിലെ ഒരു അനാഥാലയത്തില്‍ ആണ് താമസിക്കുന്നത്.ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ 1996-97 കാലഘട്ടത്തില്‍ എടുത്തതാണ്.
നഗരത്തില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ് പെണ്‍കുട്ടി,കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല.ഇവിടെ കൊടുത്ത ചിത്രത്തില്‍ ഉള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നിങ്ങള്‍ അറിയുമെങ്കില്‍ താഴെ കൊടുത്ത മൊബൈല്‍ നമ്പറിലോ ഇ മെയില്‍ ഐ ഡി യിലോ അറിയിക്കുക.
ഫോണ്‍ : +91 9500514723
ഇമെയില്‍ : jerher91@gmail.com
എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബെംഗളൂരുവാര്‍ത്തയുടെ +91 9886976755 എന്നാ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.