ഇന്ത്യന്‍ ജെഴ്‌സിയില്‍ പാക് ആരാധകന്‍!

ക്രിക്കറ്റ് വേദികളില്‍ എപ്പോഴും നിറഞ്ഞുനില്‍കുന്ന പാക് ആരാധകനാണ് ചാച്ച എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍.  എന്നാല്‍, ഇദ്ദേഹം കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെത്തിയത് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു.

പാക്കിസ്ഥാനെതിരെ 99 റണ്‍സെടുത്ത് ബംഗ്ലാദേശിന്‍റെ വിജയത്തില്‍ നിര്‍ണായകമായ മുഷ്ഫിഖുര്‍ റഹീമിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ചാച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞെത്തിയ ചാച്ചയ്ക്ക് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ പിന്തുണയാണുള്ളത്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ആരാധകനായ സുധീര്‍ കുമാര്‍ ഗൗതമിന്‍റെ വിമാന ടിക്കറ്റുകള്‍ ഉള്‍പ്പടെ എല്ലാ ചിലവുകളും വഹിച്ച ചാച്ച അദ്ദേഹത്തിനൊപ്പമാണ് സ്‌റ്റേഡിയത്തിലെത്തിയത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

https://twitter.com/AnanyaTripathy6/status/1045784599723307008

പാക്കിസ്ഥാന്‍റെ ഫൈനല്‍ പ്രവേശനം തടഞ്ഞ ബംഗ്ലാദേശിന്‍റെ ഓരോ വിക്കറ്റ് വീഴുമ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ചാച്ചയും ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു.

കൂടാതെ, ക്രിക്കറ്റ് സ്‌നേഹത്തിന്‍റെ അതിര്‍ത്തികള്‍ കീഴടക്കുന്നതാണ് ചാച്ചയുടെ പുതിയ പിന്തുണയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഫൈനലിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ വേദികളില്‍ സജീവമാകാറുള്ള ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts