ബെംഗളൂരു :നെലമംഗലയിൽ നിന്ന് ശിവാജി നഗറിലേക്ക് വരികയായിരുന്ന ബാംഗ്ലൂർ മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി ) ബസിന് തീപിടിച്ചു.35 യാത്രക്കാരുണ്ടായിരുന്നു. സാഹചര്യം മനസ്സിലാക്കിയ ഡ്രൈവറുടെ റിവേകപൂർണമായ പ്രവർത്തനം മൂലം ഒരു വലിയ ദുരന്തമാണ് ഒഴിവായത്. നെലമംഗലയിൽ നിന്ന് ശിവാജി നഗറിലേക്ക് യാത്ര തിരിച്ച ബസ്സിൽ 35 യാത്രക്കാർ ഉണ്ടായിരുന്നു, മാധവാരക്ക് സമീപമെത്തിയപ്പോൾ എഞ്ചിനിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരെയെല്ലാം നിർബന്ധപൂർവ്വം പുറത്തിറക്കുകയായിരുന്നു. ഫയർ എഞ്ചിൻ എത്തി തീയണക്കുകയായിരുന്നു, ഡ്രൈവറുടെ ബുദ്ധിപരമായ ഇടപെടലിനെ യാത്രക്കാർ അഭിനന്ദിച്ചു.
Read MoreDay: 1 October 2018
അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്‍റെ തലവെട്ടി മകന്‍
ബെംഗളൂരു: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്‍റെ തല വെട്ടിയെടുത്ത് മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണ്ണാടകയിലെ മണ്ഡ്യ ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതക ശേഷം യുവാവ് കൂട്ടുകാരന്‍റെ തലയുമായി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പശുപതി സുഹൃത്ത് ഗിരീഷിന്‍റെ തലയുമായാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഗിരീഷ് പശുപതിയുടെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് കണ്ടുവന്ന പശുപതിയും ഗിരീഷുമായി വാക്കു തര്‍ക്കമുണ്ടായി. തുടർന്ന് വഴക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയും രോഷം പൂണ്ട പശുപതി വാള്‍കൊണ്ട് ഗിരീഷിന്‍റെ തല വെട്ടിയെടുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പശുപതി തലയുമായി…
Read Moreവിവാഹേതര ബന്ധം: ഭര്‍ത്താവ് ന്യായീകരിച്ചു, ഭാര്യ ജീവനൊടുക്കി
ചെന്നൈ: സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭർത്താവ് ജോൺ പോൾ ഫ്രാങ്ക്‌ലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്നാൽ, അതേ കോടതിവിധിപ്രകാരം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ജോൺ പോളും പുഷ്പലതയും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രണ്ടു വർഷം മുൻപാണ് വിവാഹിതരായത്. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് ജോണ്‍.…
Read Moreപ്രണയനൈരാശ്യത്തില്‍ എരിഞ്ഞടങ്ങി രണ്ട് കാമുകന്മാര്‍;ഒരേ പെണ്‍കുട്ടിയെ പ്രേമിച്ച സഹപാഠികള്‍ പരസ്പരം തീകൊളുത്തി ജീവനൊടുക്കി.
ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയോട് പ്രണയം തോന്നിയ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. പ്രണയത്തിന്റെ പേരില്‍ ഇരുവരും കലഹിച്ചിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ഇവര്‍ പരസ്പരം തീ കൊളുത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയിലെ ജാഗ്തിയലില്‍ ഞായറാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥികളായ മഹീന്ദറും രവി തേജയും മദ്യപിച്ച ശേഷം പരസ്പരം തീ കൊളുത്തിയതാവാമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. മഹീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രവി തേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം…
Read Moreപബ്ബുകളില്‍ റൈഡ് നടത്തി 36 യുവതികളെ രക്ഷപ്പെടുത്തി.
ബെംഗളൂരു: പബ്ബുകളിലെ അനധികൃത ഡാന്‍സ് ബാറുകളില്‍ നടന്ന റെയ്ഡില്‍ മുപ്പത്തി ആറു യുവതികളെ രക്ഷപ്പെടുത്തി.ഇന്ദിര നഗര്‍,കബ്ബോന്‍ റോഡ്,സെന്റ് മാര്‍ക്സ് റോഡ്,അശോക നഗര്‍ എന്നിവിടങ്ങളിലെ നാല് പബ്ബുകളില്‍ ആണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പരിശോധന നടന്നത്. പബ്ബുകളുടെ ലൈസെന്‍സ് ഉടന്‍ റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു. http://h4k.d79.myftpupload.com/archives/6078 http://h4k.d79.myftpupload.com/archives/6070 http://h4k.d79.myftpupload.com/archives/6067
Read Moreചെറുപ്രായത്തില്‍ നഷ്ട്ടപ്പെട്ട മാതാപിതാക്കളെ തിരഞ്ഞ് കൊണ്ട് ഒരു ബെംഗളൂരു മലയാളി പെണ്‍കുട്ടി;നിങ്ങള്‍ക്കും ഇവരെ സഹായിക്കാം..
ബെംഗളൂരു : ഓര്‍മ വയ്ക്കുന്ന പ്രായത്തിനു മുന്‍പേ തന്നെ നഷ്ട്ടപ്പെട്ട സ്വന്തം മാതാപിതാക്കളെ തിരയുകയാണ് ഈ പെണ്‍കുട്ടി.ഇപ്പോള്‍ നഗരത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നാണ് എന്ന് മാത്രം ഓര്‍മയുണ്ട്. ഇപ്പോഴത്തെ പേര് സൌമ്യ എന്നാണ്,1994-1997 ഇടയില്‍ വച്ച് കേരളത്തില്‍ നിന്ന് കുട്ടി മാതാപിതാക്കളില്‍ നിന്ന് അകന്നത് ആണ്,എങ്ങനെയാണു അത് സംഭവിച്ചത് എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.ഇപ്പോള്‍ നഗരത്തിലെ ഒരു അനാഥാലയത്തില്‍ ആണ് താമസിക്കുന്നത്.ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ 1996-97 കാലഘട്ടത്തില്‍ എടുത്തതാണ്. നഗരത്തില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് വേണ്ട തയ്യാറെടുപ്പുകള്‍…
Read Moreഇന്ത്യന്‍ ജെഴ്‌സിയില്‍ പാക് ആരാധകന്‍!
ക്രിക്കറ്റ് വേദികളില്‍ എപ്പോഴും നിറഞ്ഞുനില്‍കുന്ന പാക് ആരാധകനാണ് ചാച്ച എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍. എന്നാല്‍, ഇദ്ദേഹം കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെത്തിയത് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു. പാക്കിസ്ഥാനെതിരെ 99 റണ്‍സെടുത്ത് ബംഗ്ലാദേശിന്‍റെ വിജയത്തില്‍ നിര്‍ണായകമായ മുഷ്ഫിഖുര്‍ റഹീമിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ചാച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞെത്തിയ ചാച്ചയ്ക്ക് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ പിന്തുണയാണുള്ളത്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ആരാധകനായ സുധീര്‍ കുമാര്‍ ഗൗതമിന്‍റെ വിമാന ടിക്കറ്റുകള്‍ ഉള്‍പ്പടെ എല്ലാ ചിലവുകളും…
Read Moreഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 39 പോയന്റ് താഴ്ന്ന് 36187ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 10901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1377 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബന്ധന്‍ ബാങ്കിന്റെ ഓഹരി വില 20 ശതമാനമിടിഞ്ഞു. ഇന്‍ഫോസിസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ബാജാജ് ഓട്ടോ, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്,…
Read Moreബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോന്‍
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി. ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും.നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്റ് ഫിനാലെയില്‍ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍…
Read Moreഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ബംഗളൂരു എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല
ബംഗളൂരു: ഇന്ത്യയ്ക്കുവേണ്ടി ദസ്സോ നിര്‍മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ഫെബ്രുവരിയില്‍ നടക്കുന്ന ബംഗളൂരു എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല. വിമാനങ്ങള്‍ ഫെബ്രുവരിയോടെ സജ്ജമാകില്ലെന്നാണ് വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം എയര്‍ഷോയ്ക്കു വേണ്ടി മാത്രമായി ദസ്സോ റാഫേല്‍ വിമാനങ്ങള്‍ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമസേന ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് മാര്‍ഷല്‍ ആര്‍.കെ. സിങ് ഭദൗരിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെലഹങ്ക വ്യോമതാവളത്തില്‍ പ്രതിരോധ മന്ത്രിക്കൊപ്പമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. റാഫേല്‍ ഇടപാടില്‍ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള…
Read More