ഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ബംഗളൂരു എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല

ബംഗളൂരു: ഇന്ത്യയ്ക്കുവേണ്ടി ദസ്സോ നിര്‍മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ഫെബ്രുവരിയില്‍ നടക്കുന്ന ബംഗളൂരു എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല. വിമാനങ്ങള്‍ ഫെബ്രുവരിയോടെ സജ്ജമാകില്ലെന്നാണ് വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം എയര്‍ഷോയ്ക്കു വേണ്ടി മാത്രമായി ദസ്സോ റാഫേല്‍ വിമാനങ്ങള്‍ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമസേന ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് മാര്‍ഷല്‍ ആര്‍.കെ. സിങ് ഭദൗരിയ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെലഹങ്ക വ്യോമതാവളത്തില്‍ പ്രതിരോധ മന്ത്രിക്കൊപ്പമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്.

റാഫേല്‍ ഇടപാടില്‍ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം 2015 ഏപ്രില്‍ 10 ന് നടത്തിയ ഇന്ത്യാ ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലുണ്ടെന്നാണ് പ്രതിരോധമന്ത്രി മറുപടി നല്‍കിയത്.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന കരാറിനേക്കാള്‍ എന്തുകൊണ്ടും മികച്ച കരാറാണ് തങ്ങള്‍ നടപ്പിലാക്കിയതെന്ന് നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടു. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണികള്‍ കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെയാണ് റാഫേല്‍ ഇടപാടിനെ ഈ സര്‍ക്കാര്‍ സമീപിച്ചത്.

വ്യോമസേനയുടെ കരുത്ത് 42 സ്‌ക്വാഡ്രണ്‍ എന്നതില്‍ നിന്ന് 33 ആയി കുറയുന്ന സാഹചര്യത്തിലാണ് 369 വിമാനങ്ങള്‍ നിര്‍മിച്ച് കൈമാറുന്ന രീതിയില്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് അത്യാവശ്യമെന്ന് തോന്നിയ നടപടിയാണ് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി. അധികാരത്തില്‍ തിരികെ എത്താനുള്ള കോണ്‍ഗ്രസിന്‍റെ പരവശതയാണ് റാഫേല്‍ ഒരു പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ നാലരവര്‍ഷത്തിനിടെ സര്‍ക്കാരിനെതിരെ അഴിമതിയുടെ ചെറിയ ആരോപണം പോലും ഉയര്‍ന്നില്ല. എന്നാല്‍ അധികാരത്തിലെത്താനുള്ള വ്യഗ്രതകൊണ്ട് കോണ്‍ഗ്രസ് ഹിറ്റ് ആന്‍ഡ് റണ്‍ തന്ത്രം പയറ്റിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts