അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്‍റെ തലവെട്ടി മകന്‍

ബെംഗളൂരു: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്‍റെ തല വെട്ടിയെടുത്ത് മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണ്ണാടകയിലെ മണ്ഡ്യ ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതക ശേഷം യുവാവ് കൂട്ടുകാരന്‍റെ തലയുമായി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പശുപതി സുഹൃത്ത് ഗിരീഷിന്‍റെ തലയുമായാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ഗിരീഷ് പശുപതിയുടെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് കണ്ടുവന്ന പശുപതിയും ഗിരീഷുമായി വാക്കു തര്‍ക്കമുണ്ടായി. തുടർന്ന് വഴക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയും രോഷം പൂണ്ട പശുപതി വാള്‍കൊണ്ട് ഗിരീഷിന്‍റെ തല വെട്ടിയെടുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പശുപതി തലയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

കര്‍ണാടകയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച ശ്രീനിവാസപുര സ്വദേശിയായ അസീസ് ഖാന്‍ എന്നയാള്‍ ഒരു സ്ത്രീയുടെ ഛേദിച്ച ശിരസ്സുമായി സ്റ്റേഷനിലെത്തിയിരുന്നു. അയാളുടെ വനിതാ സുഹൃത്തിനെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്.

ഈ മാസം ആദ്യം സ്വന്തം ഭാര്യയുടെ അറുത്ത ശിരസ്സുമായിട്ടാണു മറ്റൊരാള്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നത്. ചിക്കമഗളൂരുവിലായിരുന്നു സംഭവം. ഭാര്യയും മറ്റൊരാളും തമ്മിലുള്ള അവിഹിത ബന്ധം ശ്രദ്ധയില്‍പ്പെട്ട സതീശ് അവരുടെ തലയറുത്തു, പിന്നാലെ തൂക്കിപ്പിടിച്ച തലയുമായി ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts