ബെംഗളൂരു: സുരക്ഷാസംവിധാനങ്ങളൊരുക്കാത്ത ബിബിഎംപി പരിധിയിലെ 11 മാളുകൾക്ക് അഗ്‌നിശമന വിഭാഗത്തിന്റെ കാരണം കാണിക്കൽ നോട്ടിസ്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ മാളുകളുടെ പ്രവർത്തന അനുമതി റദ്ദാക്കുമെന്ന് അഗ്‌നിശമന വിഭാഗം എഡിജിപി: സുനിൽ അഗർവാൾ പറഞ്ഞു. അഗ്‌നിബാധയുണ്ടായാൽ രക്ഷപ്പെടാനുള്ള കവാടങ്ങൾ അടച്ച് അവിടെ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയ മാളുകളുണ്ട്. ഇവ പൊളിച്ചു നീക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ജാലഹള്ളി റോക്ക് ലൈൻ മാൾ, യശ്വന്തപുര വൈഷ്ണവി മാൾ, ഹുളിവാവ് വേഗ സിറ്റി മാൾ, റോയൽ മീനാക്ഷിമാൾ, രാജാജിനഗർ ഗോൾഡൻ ഹൈറ്റ്സ്, സർജാപുര റോഡ് ബാംഗ്ലൂർ സെൻട്രൽ…
Read MoreMonth: September 2018
സംസ്ഥാനാന്തര വാഹന മോഷ്ടാവായ ഉമാശങ്കർ 32 ഇരുചക്രവാഹനങ്ങളുമായി അറസ്റ്റിൽ.
ബെംഗളൂരു: സംസ്ഥാനാന്തര വാഹന മോഷ്ടാവായ ഉമാശങ്കറിനെ (41) സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നു ലക്ഷം രൂപ വിലമതിക്കുന്ന 32 ഇരുചക്രവാഹനങ്ങളുമായാണ് അറസ്റ്റിലായതു. ഇയാൾക്കെതിരെ 18 വാഹന മോഷണ കേസുകൾ ജെസി നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreകര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനു മേല്‍ക്കൈ
ബംഗളൂരു: കര്‍ണാടക തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു മേല്‍ക്കൈ. 102 തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2662 സീറ്റുകളില്‍ 982 എണ്ണം കോണ്‍ഗ്രസ്സ് സ്വന്തമാക്കി. ബിജെപിക്ക് 929 സീറ്റും, ജനതാദള്‍ (എസ്) 375 സീറ്റുമാണ് ലഭിച്ചത്. 376 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി. സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു മാറ്റിവച്ചു. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളില്‍ തൂക്കുസഭയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെല്ലാം…
Read Moreമുടി സ്ട്രൈറ്റൻ ചെയ്തതിന് ശേഷം മുടികൊഴിച്ചിൽ തുടങ്ങി;യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു;ബ്യൂട്ടി പാർലറിന് എതിരെ കേസ്.
ബെംഗളൂരു: ചുരുൾമുടി നിവർത്തുന്നതിന് ബ്യൂട്ടി പാർലറിൽ പോയ യുവതി മുടികൊഴിഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിയുമായ നേഹ ഗംഗമ്മ (19)യുടെ മൃതദേഹമാണ് പുഴയിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞമാസം 28-മുതൽ പെൺകുട്ടിയെ മൈസൂരുവിലെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽനിന്ന് മുടി നിവർത്തിയതിനെത്തുടർന്ന് വൻതോതിൽ മുടികൊഴിച്ചിലുണ്ടായതോടെ നേഹ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇവരുടെ പരാതിയിൽ ബ്യൂട്ടി പാർലറിനെതിരേ പോലീസ് കേസെടുത്തു. നഗരത്തിലെ ഒരു പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ താമസിച്ചുവരികയായിരുന്ന പെൺകുട്ടി കഴിഞ്ഞമാസം ആദ്യമാണ് ബ്യൂട്ടി…
Read Moreറോഡപകടത്തില്‍ പരിക്കേറ്റ ഹനാന്‍ ഹമീദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
കൊച്ചി: റോഡപകടത്തില്‍ പരിക്കേറ്റ ഹനാന്‍ ഹമീദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്. അബോധാവസ്ഥയില്‍ അല്ലെങ്കിലും ഐസിയുവിലാണ് ഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ…
Read Moreഉദ്യാനനഗരിയില്‍ നൃത്ത വിസ്മയം തീര്‍ത്ത് വിനീത വിജയന്‍.
നൃത്തരംഗത്ത് സജീവസാനിധ്യ മാകുമ്പോഴും മറ്റുള്ളവർക്ക് നൃത്തത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുകയാണ് ഗുരുവായൂർ സ്വദേശി കലാമണ്ഡലം വിനീത വിജയൻ. വേദികളിൽ ഭാവരാഗതാളലയ മൊരുകുമ്പോഴും വിനീതയുടെ മനസ്സിൽ പാവപ്പെട്ട കുട്ടികൾക്കായുള്ള നൃത്തപഠന കേന്ദ്രമാണ്. കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ തുടങ്ങിവെച്ച ദൗത്യം പൂർണതയിലെത്തിക്കണം , അതോടൊപ്പം ഭരതനാട്യം,മോഹിനിയാട്ടം, കേരള നടനം തുടങ്ങി 12 കലാരൂപങ്ങൾ സമന്യയിപിച്ചുള്ള നൃത്താവിഷ്കരണം വേദിയിലെത്തിക്കണം. രണ്ടും നേടിയെടുക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് ഈ യുവനർത്തകി. കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ വീട്ടിൽ തുടങ്ങിയ ശിവശക്തി നൃത്ത പഠനകേന്ദ്രത്തിലൂടെ പാവപെട്ട കുട്ടികളെ സൗജന്യമായി നൃത്തം പഠിപ്പിച്ചു. പലരും നൃത്തരംഗത്ത് കഴിവ്…
Read Moreകര്‍ണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നേറുമ്പോള്‍ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് മേല്‍ക്കൈ.
ബെംഗളൂരു: കര്‍ണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നേറുമ്പോള്‍ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് മേല്‍ക്കൈ. മൈസൂരു, ഷിമോഗ, തുങ്കൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്. എന്നാല്‍ ഇതില്‍ ഷിമോഗയില്‍ മാത്രമാണ് ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളത്. 35 വാര്‍ഡുകളുള്ള തുങ്കൂരില്‍ ബിജെപി 12 ഇടത്ത് ജയിച്ചപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസ്സും പത്ത് സീറ്റ് നേടി. മൂന്നു സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. 65 വാര്‍ഡുകളുള്ള മൈസൂരു കോര്‍പറേഷനിലും 22 സീറ്റില്‍ ബിജെപിയും 19 ഇടത്ത് കോണ്‍ഗ്രസും ജയിച്ചപ്പോള്‍ ജെഡിഎസ്സിന് 18 ഇടത്ത് ജയിക്കാനായി. ആറ് സ്വതന്ത്രരും ഇവിടെ ജയിച്ചിട്ടുണ്ട്. 35…
Read Moreകര്‍ണാടകയിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം
ബംഗളുരു: കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. കനത്ത സുരക്ഷയില്‍ 21 ജില്ലകളിലായിരുന്നു തെരഞ്ഞെടുപ്പ്. സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് എന്നാല്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം മൂന്നിടത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. മൈസുരു, തുമക്കുരു, ശിവമൊഗ്ഗ കോര്‍പറേഷനുകളിലേക്കു വാശിയേറിയ പോരാട്ടമാണ് നടന്നത്. ആകെ 8340 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കോണ്‍ഗ്രസും ജെഡിഎസും…
Read Moreആകാശത്ത് വെച്ച് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
ബെംഗളൂരു: ആകാശത്ത് വെച്ച് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എഞ്ചിന്‍ പ്രവർത്തനം നിലച്ചത്. ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പോവുകയായിരുന്ന ജിഎട്ട് – 283 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. സാങ്കേതിക തകരാറുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൈലറ്റിന് ഉടന്‍ തന്നെ വിമാനത്തിന്‍റെ ഒന്നാമത്തെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാക്കി. വിമാനത്തിലുള്ള എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റ് വിമാനങ്ങളിലായി പുണെയിലേക്ക് അയച്ചതായി ഗോഎയര്‍…
Read Moreഅർണാബ് ഗോസ്വാമിയെ വെല്ലുവിളിച്ച വിദ്യാർത്ഥി വാലി റെഹ്മാനിയുടെ വീഡിയോ വൈറലാകുന്നു…
അര്‍ണാബ് ഗോസ്വാമിക്കെതിരായുള്ള പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നില്ല. അർണാബ് ഗോസ്വാമിയെ വെല്ലുവിളിച്ച വിദ്യാർത്ഥി വാലി റെഹ്മാനിയുടെ വീഡിയോ വൈറലാകുന്നു… വീഡിയോ കാണുക:
Read More