ആകാശത്ത് വെച്ച് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

ബെംഗളൂരു: ആകാശത്ത് വെച്ച് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എഞ്ചിന്‍ പ്രവർത്തനം നിലച്ചത്. ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പോവുകയായിരുന്ന ജിഎട്ട് – 283 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ശനിയാഴ്ചയായിരുന്നു സംഭവം. സാങ്കേതിക തകരാറുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൈലറ്റിന് ഉടന്‍ തന്നെ വിമാനത്തിന്‍റെ ഒന്നാമത്തെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാക്കി. വിമാനത്തിലുള്ള എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റ് വിമാനങ്ങളിലായി പുണെയിലേക്ക് അയച്ചതായി ഗോഎയര്‍ അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts