പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കരടു വിജ്ഞാപനത്തെ എതിർക്കാൻ കർണാടക.

ബെംഗളൂരു: പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിജ്ഞാപനം തള്ളാനാണ് നീക്കം. കർണാടക, കേരള, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിലെ 56825 ചതുരശ്ര കിലോമീറ്റർ ഭൂമി പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് ആദ്യം വിജ്ഞാപനമിറക്കിയത് 2014ലാണ്. ആദ്യ വിജ്ഞാപനത്തെ എല്ലാ സംസ്ഥാനങ്ങളും എതിർത്തിരുന്നു. എന്നാൽ നിലവിൽ കർണാടക മാത്രമാണ് എതിർപ്പുമായി രംഗത്തുള്ളത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

20 ശതമാനത്തിലേറെ വനഭൂമിയോ സ്വാഭാവിക പുൽമേടോ ഉള്ള സ്ഥലങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കാമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.പരിസ്ഥിതി ലോലമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് കർണാടകയിലെ 1576 ഗ്രാമങ്ങളാണ്. എന്നാൽ, സംരക്ഷിത വന്യജീവി സങ്കേതങ്ങളിലോ ദേശീയോദ്യാനങ്ങളിലോ ഉൾപ്പെടുന്ന 153 ഗ്രാമങ്ങൾ മാത്രമാണുള്ളതെന്നു കർണാടക വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാൽ പശ്ചിമഘട്ട മേഖലയിൽ ഖനനവും മറ്റു വ്യവസായങ്ങളും പൂർണമായി നിരോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts