വാഗ്ദാനം ചെയ്ത തൊ‍ഴിലെവിടെ? ചോദിക്കുന്നത് ബിജെപി എംഎല്‍എ

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെ? ചോദിക്കുന്നത് മറ്റാരുമല്ല, മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഷിഷ് ദേശ്മുഖ്.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര ഭരണകൂടവും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ പൂര്‍ണ്ണ പരാജയമെന്നാണ് അഷിഷ് ദേശ്മുഖിന്‍റെ വിലയിരുത്തല്‍. നാഗ്പൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

യുവാക്കള്‍ക്ക് ഒരു വര്‍ഷം കൊണ്ട് രണ്ടു കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ ഇതില്‍ വെറും രണ്ട് ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ തെഴില്‍ നല്‍‌കാന്‍‌ സര്‍ക്കാരിന് കഴിഞ്ഞതെന്നും ദേശ്മുഖ് വ്യക്തമാക്കി.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

നാഗ്പൂരിലെ മള്‍ട്ടി മോഡല്‍ ഇന്‍റര്‍നാഷണല്‍ ഹബ് എയര്‍പോര്‍ട്ടിലും മറ്റുമായി 50,000ലേറെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന നേതാക്കളുടെ അവകാശവാദം തെറ്റാണെന്നും ഈ മേഖലയില്‍ പുതിയ ഫാക്ടറി പോയിട്ട് ഒരു സര്‍വ്വീസ് ഇന്‍ഡസ്ട്രി പോലും  കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റവും താത്പര്യമുള്ള പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, മാഗ്നറ്റിക് മഹാരാഷ്ട്ര, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയവ എല്ലാം തന്നെ യുവ സമൂഹത്തിന് തൊഴില്‍ നല്‍കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും ദേശ്മുഖ് ആരോപിച്ചു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

ബിജെപി എം പി ശത്രുഘന്‍ സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശ്മുഖിന്‍റെ വിമര്‍ശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts