ദര്‍ശന്‍ അടക്കം മൂന്ന് കന്നഡ താരങ്ങള്‍ക്ക് കാര്‍ അപകടത്തില്‍ പരിക്ക്;സംഭവം നടന്നത് മൈസുരുവില്‍.

മൈസൂർ: കന്നഡ യുവതാരങ്ങൾക്ക് കാർ അപകടത്തിൽ പരുക്ക്. താരങ്ങളായ ദർശൻ, ദേവരാജ്, പ്രജിൽ ദേവരാജ് എന്നിവർക്കാണ് അപകടത്തിൽ സാരമായ പരുക്കേറ്റത്. മൈസൂർ റിങ് റോഡിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ദർശന്റെ വലത് കൈയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൈസൂർ റിങ്‌റോഡിലെ ഹിങ്കൽ പാലത്തിനു സമീപമുള്ള ഡിവൈഡറിലേക്ക് ദർശനും താരങ്ങളും സഞ്ചരിച്ച എസ്യുവി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

പുലർച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. താരങ്ങളെ കൂടാതെ നാലു പേർ കൂടി കാറിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട വണ്ടി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരാണ് അപകട സമയത്ത് വണ്ടി ഓടിച്ചതെന്നോ അപകട കാരണമെന്തെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. വാണിവിലാസപുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി ദർശൻ മൈസൂരിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ദസ്‌റ ആഘോഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുത്തതിനു ശേഷം മറ്റു താരങ്ങൾക്കൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു ദർശൻ. താരങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംഭവമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയും സംഗീതയും ഒന്നിക്കുന്നു
[masterslider id="10"]

Related posts