ബെംഗളൂരുവിൽ സിനിമ കാണാൻ ചെലവു കൂടും

ബെംഗളൂരു: തിയറ്ററുകളുടെ വാർഷിക ലൈസൻസ് ഫീസ് ഉയർത്താൻ സംസ്ഥാന സർക്കാർ നീക്കം. 100 ചതുരശ്ര മീറ്ററിന് 1000 രൂപയായിരുന്ന ഫീസ് 4500 രൂപയാകും. ഫീസ് വർധന നടപ്പായാൽ അതനുസരിച്ചു ടിക്കറ്റ് ചാർജും കൂട്ടേണ്ടിവരുമെന്ന നിലപാടിലാണു തിയറ്റർ ഉടമകൾ. ഇപ്പോൾത്തന്നെ രാജ്യത്തെ മറ്റെല്ലാ നഗരങ്ങളിലേക്കാൾ ബെംഗളൂരുവിൽ സിനിമ കാണാൻ ചെലവു കൂടുതലാണെന്നാണ് സിനിമാ ആസ്വാദകരുടെ പരാതി.

ഇതിനു മുൻപ് 1994ലാണ് തിയറ്റർ ഫീസ് പുതുക്കിയത്. അന്നുമുതൽ 1000 രൂപയാണു വാർഷിക ഫീസ്. ഇതനുസരിച്ച് 5000 ചതുരശ്ര മീറ്റർ വലുപ്പമുള്ള സിനിമാ ഹാളിന് 50,000 രൂപ വാർഷിക ലൈസൻസ് നൽകിയാൽ മതി. എന്നാൽ, ഇതു മൂന്നിരട്ടിയിലേറെ ആയാണു കൂടാൻ പോകുന്നത്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

സിനിമയ്ക്കു 18% ജിഎസ്ടി ഉൾപ്പെടുത്തിയതുപോലും തിയറ്റർ നടത്തിപ്പിനെ ബാധിക്കുന്നുണ്ടെന്ന് ഉടമകൾ പറയുന്നു. ഇതിനു പുറമേയാണ് വാർഷിക ഫീസ് കുത്തനെ കൂട്ടുന്നത്. ഓൺലൈൻ വഴി പുതിയ സിനിമകൾ ലഭ്യമാകുമെന്നതിനാൽ ഉയർന്ന നിരക്കിൽ തിയറ്ററിൽ സിനിമ കാണാൻ എത്തുന്നവർ കുറഞ്ഞുവരുകയാണ്. അതിനാൽ ഇനിയും ടിക്കറ്റ് ചാർജ് കൂട്ടിയാൽ വ്യവസായത്തിനു വൻ തിരിച്ചടിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts