7000 കോടിയുടെ 18 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യ ജപ്പാനില്‍ നിന്ന് വാങ്ങുന്നു

ന്യൂഡല്‍ഹി: 7000 കോടി രൂപയ്ക്ക് ജപ്പാനില്‍നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിന്‍ വാങ്ങുന്നു. ബുള്ളറ്റ് ട്രെയിന്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം ജപ്പാന്‍ നല്‍കും. കാവസാക്കിയും ഹിറ്റാച്ചിയുമാകും രാജ്യത്ത് അതിനുള്ള സൗകര്യമൊരുക്കുക.

2022 ല്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യം സര്‍വീസ് തുടങ്ങുന്നത്. ജപ്പാന്‍റെ സഹായത്തോടെയാണ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ നിര്‍മിക്കുന്നത്. 508 കിലോമിറ്ററാണ് ദൂരം.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഓരോ ട്രെയിനിലും 10 കോച്ചുകള്‍ വീതമാണ് ഉണ്ടാകുക. 350 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ കുതിക്കുക. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 18,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇക്കണോമി ക്ലാസില്‍ 3,000 രൂപയായിരിക്കും നിരക്ക്. വിമാനത്തിലുള്ളതിന് സമാനമായ ഫസ്റ്റ് ക്ലാസ് സൗകര്യവും ട്രെയിനിലുണ്ടാകും.

12 സ്റ്റേഷനുകളാകും ഉണ്ടാകുക. ഗുജറാത്തില്‍ 350 കിലോമീറ്ററും മഹാരാഷ്ട്രയില്‍ 150 കിലോമീറ്റര്‍ പാളമാണ് ഇതിനായി നിര്‍മ്മിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts