കേരളത്തിലേക്ക് ദുരിതാശ്വാസ സാധനങ്ങള്‍ അയക്കാന്‍ ശ്രമിച്ച യുവദമ്പതികളെ അറ്റ്‌ലസ് ട്രാവല്‍സ് ജീവനക്കാര്‍ തല്ലിച്ചതച്ചു;യുവാവിനെ മര്‍ദ്ദിച്ചത് 5 പേര്‍ ചേര്‍ന്ന്;യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;സംഭവം മടിവാളയില്‍.

ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ സാധനങ്ങള്‍ അയക്കാന്‍ ശ്രമിച്ച മലയാളി ദമ്പതികള്‍ക്ക് നേരെ അറ്റ്‌ലസ് ട്രാവല്‍സ് ജീവനക്കാരുടെ ക്രൂര മര്‍ദനം,അഞ്ചു പേര്‍ ചേര്‍ന്ന് യുവാവിന്റെ തലയില്‍ മര്‍ദ്ദിച്ചു.യുവതിയെ കയ്യേറ്റം ചെയ്യുകയും  അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 08:30 യോടെ മഡിവാളയില്‍ വച്ചായിരുന്നു.

ബന്നര്‍ഘട്ടയില്‍ താമസിക്കുന്ന യുവ ദമ്പതിമാര്‍ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയക്കുവാന്‍ വേണ്ടി പന്ത്രണ്ട് ബോക്സുകള്‍ നിറയെ സാധനങ്ങള്‍ മുന്‍പ് അനുമതി വാങ്ങിയതിനു ശേഷം മഡിവാളയിലെ അറ്റ്‌ലസ് ട്രാവല്‍സിന്റെ ഓഫീസില്‍ കൊണ്ട് വരികയായിരുന്നു.

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുക എന്നത് ആയിരുന്നു ലക്‌ഷ്യം,സാധനങ്ങള്‍ കൈ മാറി മറ്റാരുടെയും കയ്യില്‍ എത്തേണ്ട എന്ന് കരുതി യുവാവ്‌ തന്റെ മാതാവായ ജില്ല ജഡ്ജിന്റെ അഡ്രസ്‌ ബോക്സുകള്‍ക്ക് മുകളില്‍ എഴുതിയിരുന്നു.

പന്ത്രണ്ട് ബോക്സുകള്‍ക്ക് പകരം നാല് ബോക്സുകള്‍ ബസില്‍ കയറ്റിയതിനു ശേഷം ബസ്‌ ഓടിച്ചു പോകാന്‍ ശ്രമിക്കുകയായിരുന്നു,യുവാവ്‌ ബസ്‌ നിര്‍ത്താന്‍ ശ്രമിക്കുകയും മുഴുവന്‍ ബോക്സുകളും കൊണ്ടുപോകണം എന്ന് ബസ്‌ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

ചാടിയിറങ്ങിയ ബസ്‌ ജീവനക്കാര്‍ യുവാവിനെ തല്ലിച്ചതച്ചു,ജീവനക്കാര്‍ ആയ അഞ്ചുപേര്‍ ചേര്‍ന്ന് യുവാവിന്റെ തലയില്‍ മര്‍ദ്ദിച്ചു.ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ടു അതിനെ ചെറുക്കന്‍ ശ്രമിച്ച യുവതിയെ ജീവനക്കാര്‍ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് യുവാവ്‌ പറയുന്നത്.

ആക്രമണ സംഭവങ്ങള്‍ക്കിടയില്‍ ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവന്‍ പെട്ടികളും ബസില്‍ കയറ്റുകയും,സാധനങ്ങള്‍ അടുത്ത ദിവസം ചെങ്ങന്നൂരില്‍ എത്തുകയും ചെയ്തു.

354 (assault or use of criminal force on woman with intent to outrage her modesty, 323 (causing hurt), 504 (intentional insult with intent to provoke breach of peace) and 506 (criminal intimidation) എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുബാറക്,ജോയല്‍,സാബു എന്നിവരാണ് അക്രമം നടത്തിയ മൂന്നു ജീവനക്കാര്‍ എന്ന് തിരിച്ചറിഞ്ഞു,അവര്‍ ഒളിവില്‍ ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us