ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്.
2018ലെ ഫുട്ബോള്‍ ലോകകപ്പിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് 2019ലെ ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയാണ്.
ഇതിന് മുന്നോടിയായി പുറത്തിറക്കിയ പ്രചാരണ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ് (ലോകത്തിന്‍റെ നെറുകയില്‍) എന്നിങ്ങനെ പറഞ്ഞാണ് വീഡിയോയിലെ ഗാനാവതരണം.
The @cricketworldcup carnival is coming to England & Wales, and @flintoff11's on top of the world! 🎉
SOUND ON! 🔊 pic.twitter.com/sq4NKkZU2w
— ICC Cricket World Cup (@cricketworldcup) August 7, 2018
ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ആന്‍ഡ്രൂ ഫ്ലിന്‍റോഫാണ് വീഡിയോയുടെ ജനപ്രീതിക്ക് പിന്നില്‍. ഇംഗ്ലണ്ടിലെ തെരുവിലൂടെ ഫ്ലിന്‍റോഫ് നടക്കുന്നതും ക്രിക്കറ്റ് ആരാധകര്‍ അദ്ദേഹത്തിന് ചുറ്റും അണിനിരക്കുന്നതുമെല്ലാം വീഡിയോയെ രസകരമാക്കുന്നു.
ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ ഗാനം പങ്ക് വെച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ലോകകപ്പിന് വേദിയൊരുക്കുന്നത് ഇംഗ്ലണ്ടും വെയ്ല്‍സുമാണ്.