ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഇൻഫോസിസ് ഫൗണ്ടേഷന്റെ 200 കോടി രൂപയുടെ ധനസഹായം. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന കോനപ്പന അഗ്രഹാര സ്റ്റേഷന്റെ നിർമാണത്തിനു വേണ്ടിയാണു തുക കൈമാറിയത്. ഇതു സംബന്ധിച്ചു ധാരണാപത്രം മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ സുധ മൂർത്തിയും ഒപ്പുവച്ചു. സ്റ്റേഷന്റെ 30 വർഷത്തെ സംരക്ഷണച്ചുമതലയും ഇൻഫോസിസിനായിരിക്കും. ആർ.വി റോഡ്-ഇലക്ട്രോണിക് സിറ്റി റീച്ചിൽ ഉൾപ്പെടുന്ന 19.06 കിലോമീറ്റർ ദൂരമുള്ള പാതയിലാണു കോനപ്പന അഗ്രഹാരയിൽ സ്റ്റേഷൻ നിർമിക്കുന്നത്. സ്റ്റേഷൻ നിർമാണത്തിനു 100 കോടി രൂപയും പാളങ്ങൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും 100 കോടി…
Read MoreMonth: July 2018
ആദ്യ സെമി ഫൈനലിന് വിസില്‍ മുഴങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം… ഫ്രാന്‍സ്-ബെല്‍ജിയം കൊമ്പുകോര്‍ക്കുന്നത് ഇത് മൂന്നാം തവണ.
റഷ്യന്‍ ഫിഫ ലോകകപ്പിലെ ആദ്യ സെമി ഫൈനലിന് വിസില്‍ മുഴങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. മുന്‍ ലോക ചാംപ്യന്മാരായ ഫ്രാന്‍സും കന്നിക്കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തിയ ബെല്‍ജിയവും തമ്മിലാണ് ഒന്നാം സെമി ഫൈനലില്‍ മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ ഇരു ടീമും മികച്ച ഫോമിലായതിനാല്‍ മല്‍സരഫലം പ്രവചനാതീതമാവും. കിരീടപോരാട്ടത്തിലേക്ക് വഴിതുറക്കാന്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും വേണ്ടത് ഒരേ ഒരുജയം. പക്ഷേ, കലാശക്കളിയിലേക്കുള്ള കടമ്പകടക്കാന്‍ ഇരുടീമുകളും കൈമെയ് മറന്ന് പോരാടേണ്ടിവരും. കാരണം റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിലെ ആദ്യ സെമിഫൈനലില്‍ മുഖാമുഖം…
Read Moreഅതിവേഗ ഇന്റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍
ഫിക്സഡ് ഫോണ്‍ രംഗത്ത് പുതിയ ഡേറ്റാ വിപ്ലവവുമായി എത്തിയ റിലയന്‍സ് ജിയോയുടെ ഭീഷണി മറികടക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍. 100 എം.ബി.പി.എസ് വേഗമുള്ള ഇന്റര്‍നെറ്റ് സംവിധാനവുമായാണ് ബിഎസ്എന്‍എല്‍ ഇത്തവണ എത്തുന്നത്. കൂടിയ വേഗത്തില്‍ ഒപ്റ്റിക്കല്‍ ബര്വഴി കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് നല്കുന്ന പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ടെലികോം നയപ്രകാരം 2022-ഓടെ രാജ്യത്തെ 50 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും 50 എം.ബി.പി.എസ്. വേഗത്തില്‍ നെറ്റ് കണക്ഷന് നല്‍കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ നടപടി. പ്രതിമാസം 1277 രൂപയ്ക്ക് 750 ജി.ബി. ഡേറ്റ, 777 രൂപയ്ക്ക്…
Read Moreനൂറ്റാണ്ടിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി മകനെത്തുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ…
സാഗർ ഏലിയാസ് ജാക്കി… എണ്പത്തിയേഴുകളില് മലയാള ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച മൂന്ന് പേരുകളാല്‍ അറിയപ്പെട്ട ഒറ്റയാന്! ഇരുപതാം നൂറ്റാണ്ട് അച്ഛൻ ഭരിച്ചെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭരിക്കാന്‍ മകന് എത്തുകയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രണവ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ടും, സാഗർ ഏലിയാസ് ജാക്കിയും സൃഷ്ടിച്ച അലയൊലികൾ 30 വര്‍ഷത്തിനിപ്പുറവും മായാതെ നില്‍ക്കുന്നതിനിടയിലാണ് പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി എത്തുന്നത്. ചിത്രത്തെ സംവിധായകന് തന്നെ റൊമാന്റിക് എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഫസ്റ്റ്ലുക്ക്…
Read Moreസ്ത്രീ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: ടാക്സികളിലും ക്യാബുകളിലും ചൈല്‍ഡ് ലോക്ക് നിര്‍ത്തലാക്കുന്നു
ന്യൂഡല്‍ഹി: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ടാക്സികളിലും ക്യാബുകളിലും ചൈല്‍ഡ് ലോക്ക് നിറുത്തലാക്കുന്നു. സി.എം.വി.ആര്-ടി.എസ്.സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഓട്ടോമൊബൈല്‍ രംഗത്തെ നിലവാരങ്ങള്‍ നിശ്ചയിക്കുന്ന സി.എം.വി.ആര്-ടി.എസ്.സിയുടെ തീരുമാന പ്രകാരം അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. ചൈല്‍ഡ് ലോക്ക് ഡ്രൈവര്‍മാര്‍ ദുരുപയോഗം ചെയ്തതോടെയാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി തയാറാക്കിയിരുന്ന ചൈല്‍ഡ് ലോക്കിന് പകരം പുതിയൊരു സംവിധാനം ഓട്ടോമൊബൈല്‍ മേഖല വികസിപ്പിച്ചെടുക്കും. സ്ത്രീകളെ മാനസികമായും മറ്റും പീഡിപ്പിച്ചതായുള്ള പരാതികള്‍ മുംബൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ലഭിച്ചിരുന്നു. ചൈല്‍ഡ് ലോക്ക് ഇട്ടു…
Read Moreമുംബൈ നഗര൦ വെള്ളത്തിൽ മുങ്ങി. രാജ്യത്തിന്റെ വ്യവസായ നഗരത്തെ താറുമാറാക്കി കനത്തമഴ.
മുംബൈ: കനത്തമഴയില്‍ മുംബൈ നഗര൦. രാജ്യത്തിന്റെ വ്യവസായ നഗരത്തെ താറുമാറാക്കി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്തമഴ തുടരുന്നു. തുടര്‍ച്ചയായ ഇത് നാലാം ദിവസമാണ് മുംബൈയില്‍ മഴ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. തീവണ്ടികള്‍ വൈകിയോടുകയാണ്. കാലവസ്ഥ മോശമായത് വ്യോമഗതാഗതത്തെയും ബാധിച്ചു. കനത്ത മഴമൂലം ഡബ്ബാവാലകളും പണിമുടക്കിയിരിക്കുകയാണ്. ഇത് ജോലിക്കാരുള്‍പ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഖാര്, ബാന്ദ്ര, എന്നീ മേഖലയിലുള്‍പ്പെടെ മുംബൈയിലെ സ്കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, മഴയുടെ…
Read Moreജിംനാസ്റ്റിക്സ് റിങ്ങിൽ ചരിത്രം തിരുത്തിക്കുറിച്ച് ദീപ കർമാക്കർ
ന്യൂഡൽഹി: രണ്ടും വർഷത്തിനുശേഷം ജിംനാസ്റ്റിക്സ് റിങ്ങിൽ തിരിച്ചെത്തിയ ഇന്ത്യയുടെ ദീപ കർമാക്കർക്ക് ചരിത്രം തിരുത്തിക്കുറിച്ച് സ്വർണം നേടി. ജിംനാസ്റ്റിക്സ് റിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ് ദീപ. തുർക്കിയിലെ മെർസിനിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വേൾഡ് ചാലഞ്ച് കപ്പിലെ വോൾട്ട് ഇനത്തിലാണ് ദീപ സ്വർണം നേടിയത്. 14.150 പോയിന്റോടെയാണ് ദീപ സ്വർണം സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടിൽ 13.400 പോയിന്റാണ് ദീപ നേടിയത്. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വർണമാണിത്. 2016 റിയോ ഒളിംപിക്സിൽ ദീപയ്ക്ക് നാലാമതെത്താനെ കഴിഞ്ഞുള്ളൂ. ആദ്യ ശ്രമത്തിൽ 5.400 ഡിഫികൽറ്റി…
Read Moreട്വന്റി-20യില്‍ ചരിത്രം കുറിച്ച് ധോണി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില്‍ എം എസ് ധോണിക്ക് അപൂര്‍വ റെക്കോര്‍ഡ്. വിക്കറ്റിന് പിന്നില്‍ അഞ്ച് ക്യാച്ചുകളുമായി ധോണി ട്വന്റി-20യില്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ചരിത്രം തിരുത്തി. ഒരിന്നിംഗ്സില്‍ നാലു ക്യാച്ചുകളെടുത്തിട്ടുള്ള ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡാണ് ധോണി മറികടന്നത്. ജേസണ്‍ റോയ്, അലക്സ് ഹെയില്‍സ്, ഓയിന്‍ മോര്ഗന്, ജോണി ബെയര്‍സ്റ്റോ, ലിയാം പ്ലങ്കറ്റ് എന്നിവരാണ് ധോണിയുടെ കൈകളില്‍ ഒതുങ്ങിയത്. ഇതിനു പുറമെ ട്വന്റി-20യില്‍ 50 ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി. ഈ…
Read Moreട്രാഫിക് പൊലീസിലുള്ള പ്രതീക്ഷ പൂര്‍ണമായും കളയേണ്ട;യാത്രക്കാരെ പിഴിയുന്ന ഓട്ടോറിക്ഷകൾക്കെതിരെ വ്യാപക പരിശോധന;200 ല്‍ അധികം ഓട്ടോകള്‍ പിടിച്ചെടുത്തു;ദുരനുഭവം ഉണ്ടെങ്കില്‍ പരാതിപ്പെടാന്‍ മടിക്കരുത്..
ബെംഗളൂരു : യാത്രക്കാരെ പിഴിയുന്ന ഓട്ടോറിക്ഷകൾക്കെതിരെ ട്രാഫിക് പൊലീസിന്റെ വ്യാപക പരിശോധന. അമിതകൂലി ആവശ്യപ്പെടുകയും ഓട്ടം പോകാൻ വിസമ്മതിക്കുകയും ചെയ്ത ഡ്രൈവർമാർക്കാണ് പിടിവീണത്. വിവിധ ട്രാഫിക് സ്റ്റേഷൻ പരിധികളിലായി ഇരുനൂറിലേറെ ഓട്ടോറിക്ഷകളാണ് പിടിച്ചെടുത്തത്. കോടതിയിൽ 2000 രൂപ പിഴയടച്ചാലേ ഈ വാഹനങ്ങൾ വിട്ടു കൊടുക്കുകയുള്ളു എന്നു പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ പരാതികൾ വ്യാപകമായ കെആർ പുരം, ജയനഗർ, ബസവനഗുഡി, വിവി പുരം, മാഗഡി റോഡ്, അഡുഗോഡി, കോറമംഗല ഭാഗങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. വിവിധ സ്റ്റേഷൻ പരിധികളിൽ പിടിച്ചെടുത്ത ഓട്ടോറിക്ഷകളുടെ ചിത്രങ്ങൾ ട്രാഫിക്…
Read Moreലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറി രാജ്യത്തിന് സമര്‍പ്പിച്ചു
നോയിഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറി ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രതിമാസം ഒരുകോടിയിലേറെ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറി. ആഭ്യന്തര വിപണിയെ ലക്ഷ്യമാക്കിയുള്ള നിര്‍മ്മാണമാണ് ഇവിടെ നടക്കുക. ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളാണെന്നും 32 കോടി ആളുകള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും ഉദ്ഘാടന ചടങ്ങില്‍ മോദി പറഞ്ഞു. South Korean President Moon Jae-in and PM…
Read More