മദ്യപാനത്തിന് പ്രോത്സാഹനം: ഫേസ്ബുക്ക് ഗ്രൂപ്പ് GNPCയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസ്

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയ്ക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് കമ്മീഷണറുടെ ഉത്തരവ്. GNPCയ്ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി എക്സൈസ് വകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദ റിപ്പോര്‍ട്ട്‌ പൊലീസിന് കൈമാറിയിരുന്നു. മദ്യത്തിനൊപ്പം കുട്ടികളെ ഒപ്പം നിര്‍ത്തിയുള്ള പോസ്റ്റുകള്‍, മത ചിഹ്നങ്ങളെ ചേര്‍ത്തുവെച്ചുള്ള മദ്യപാനം ഇവയാണ് ബാലാവകാശ നിയമം അനുസരിച്ച് കേസെടുക്കാനുള്ള വകുപ്പായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കൂട്ടായ്മ ഫീച്ചേര്‍ഡ് ഗ്രൂപ്പ് ആണെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍‌കൂര്‍ ജാമ്യം…

Read More

ബുക്കിങ്ങിനുള്ള സമയപരിധി 45 ദിവസത്തിൽനിന്നു 30 ആക്കി കുറച്ച് കേരള ആര്‍ടി സി;തീരുമാനം ആരെ സഹായിക്കാന്‍ ?

ബെംഗളൂരു: ഓണം,സ്വാതന്ത്ര്യദിനം, അവധികൾക്കു ബെംഗളൂരുവിൽനിന്നുള്ള കേരള ആർടിസി ബസുകളിൽ ബുക്കിങ് പഴയതിലും കൂടുതല്‍ വൈകുന്നു,പുതിയ റിസർവേഷൻ വെബ്സൈറ്റിലേക്കു മാറിയ കെഎസ്ആർടിസി, മുൻകൂർ ബുക്കിങ്ങിനുള്ള സമയപരിധി 45 ദിവസത്തിൽനിന്നു 30 ആക്കി കുറച്ചതാണു കാരണം. ഇതനുസരിച്ചു കേരള ആർടിസി ബസുകളിൽ ഓണം റിസർവേഷൻ തുടങ്ങാൻ ഇനിയും രണ്ടാഴ്ചയെടുക്കും. കർണാടക ആർടിസി ബസുകളിലും യാത്രയുടെ 30 ദിവസം മുൻപാണു ടിക്കറ്റ് വിൽപന തുടങ്ങുക.എന്നാൽ സ്വാതന്ത്ര്യദിനം, ഓണം അവധിക്കാലത്തെ തിരക്കു മുന്നിൽക്കണ്ട് സ്വകാര്യബസുകളിലേറെയും തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് വിൽപന ഒരുമാസം മുൻപേ തുടങ്ങി. കേരള…

Read More

സർക്കാർ ഉടമസ്ഥതയിൽ വെബ് ടാക്സി സർവീസ് തുടങ്ങുന്നു;ലക്ഷ്യം മുൻപ് പൂട്ടിപ്പോയ കുമാരസ്വാമിയുടെ ഉടമസ്ഥതയിലുള്ള “ടൈഗറി “നെ ഏറ്റെടുക്കാനെന്ന് ആരോപണം.

ബെംഗളൂരു : സർക്കാർ നിയന്ത്രണത്തിൽ ആപ് അധിഷ്ഠിത വെബ്ടാക്സി സർവീസ് ഉടൻ യാഥാർഥ്യമാക്കുമെന്ന് കർണാടക ഗതാഗത മന്ത്രി ഡി.സി.തമ്മണ്ണ. സ്വകാര്യ വെബ് ടാക്സികളിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും മറ്റും സുരക്ഷ ചർച്ചയായതിനെ തുടർന്നാണു മന്ത്രിയുടെ ഉറപ്പ്.സ്വകാര്യ  കമ്പനികളുടെ ചൂഷണം ഒരുപരിധിവരെ തടയാൻ സാധിക്കുമെന്ന പ്രതീക്ഷയും നീക്കത്തിനു പിന്നിലുണ്ട്. വെബ് ടാക്സികളിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നു വരികയാണെന്നും ഈ രംഗത്ത് പ്രമുഖരായ ഓലയോടും ഊബറിനോടും ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും, ഇതു കാര്യക്ഷമമായി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഇതേത്തുടർന്നാണ്…

Read More

കാത്തിരിപ്പിന് വിരാമം: ഇന്ത്യൻ നിർമ്മിത അതിവേ​ഗ തീവണ്ടി പാളത്തിലേക്ക്

ചെന്നൈ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നിർമ്മിത അതിവേ​ഗ തീവണ്ടി പാളത്തിലേക്ക്. ട്രെയിൻ 18 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ സെമി ഹൈസ്പീഡ് ട്രെയിൻ വരുന്ന സെപ്തംബറിൽ ഓട്ടം ആരംഭിക്കും എന്നാണ് റെയിൽവേ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈയിലെ ഇൻ​ഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി വരുന്നഈ ട്രെയിനിന് മണിക്കൂറിൽ 160 കി.മീ വേ​ഗതയിൽ വരെ സഞ്ചരിക്കാൻ സാധിക്കും. ഓടുന്നതിന്  പ്രത്യേക എഞ്ചിന്‍റെ ആവശ്യമില്ല എന്നാതണ് ട്രെയിൻ 18 ന്‍റെ പ്രധാന സവിശേഷത. മെട്രോ ട്രെയിനുകളിലെന്ന പോലെ എഞ്ചിനോട് കൂടിയാണ്…

Read More

ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മുന്‍ എംഎല്‍എ ക്ക് നഷ്ട്ടം 49000 രൂപ.

ബെംഗളൂരു : ടെലി ബാങ്കിങ് തട്ടിപ്പിനിരയായി മംഗളൂരുവിൽനിന്നുള്ള മുൻ എംഎൽഎ ജെ.ആർ.ലോബോ. ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞു വിളിച്ചയാൾക്കു വിശദാംശങ്ങൾ നൽകിയതിനെ തുടർന്നു ലോബോയുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നഷ്ടമായത് 49000 രൂപ. കഴിഞ്ഞ വ്യാഴാഴ്ച ലോബോയെ ഫോണിൽ വിളിച്ചയാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി. കെവൈസി വിവരങ്ങൾ നൽകാത്തതിനാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചു. ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടാമെന്നു ലോബോ പറഞ്ഞപ്പോൾ, ഫോൺ വഴിയും ഇതു ശരിയാക്കാമെന്നു വിളിച്ചയാൾ ഉറപ്പുനൽകി. തുടർന്നു ഡെബിറ്റ് കാർഡിന്റെ സിവിവി ചോദിച്ചപ്പോൾ നൽകാനാവില്ലെന്നു മറുപടി നൽകി.…

Read More

‘പറയുന്ന സ്ഥലത്ത് വരാം, തന്നെ ആര്‍ക്കും തൊടാനാവില്ല’: വിജയ് മല്യ

ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ പറയുന്നിടത്ത് ഹാജരാവാമെന്നും ബ്രിട്ടനിലുള്ള സമ്പാദ്യം കൈമാറാന്‍ തയ്യാറാണെന്നും ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. അദ്ദേഹ൦ അന്വേഷണ ഏജന്‍സിയോട് ഹാജരാവാനുള്ള തിയതിയും സമയവും സ്ഥലവും ചോദിച്ചിരിക്കുകയാണ്. മല്യയുടെ സമ്പത്ത് പിടിച്ചെടുക്കാന്‍ വ്യഗ്രതപ്പെടുന്ന അന്വേഷണ ഏജന്‍സിയോടായാണ് മല്യ ഇപ്രകാരം പറഞ്ഞത്. അദ്ദേഹത്തിന്‍റെ പരാമര്‍ശത്തില്‍ കാര്യമില്ലാതില്ല. മല്യ പറയുന്നതനുസരിച്ച് ലണ്ടനിലെ വസതിയും, ബ്രിട്ടണിലെ കണ്ട്രി റെസിടെന്‍സും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പേരിലാണ്. മല്യയുടെ അഭിപ്രായത്തില്‍ ഈ സമ്പത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തൊടാന്‍പോലും കഴിയില്ല. കൂടാതെ അന്വേഷണ ഏജന്‍സികള്‍…

Read More

നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാലു പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും.

ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാലു പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതിൽ മൂന്നു പേർ മാത്രമേ പുനഃപരിശോധന ഹർജി നൽകിയിരുന്നുള്ളു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരിൽ ചികിൽസയിലിരിക്കെ മരിച്ചു. പ്രതികളായ മുകേഷ് (29), വിനയ്…

Read More

സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാന്‍ ഒരവസരം കൂടി!വായനക്കാരുടെ അഭ്യര്‍ഥനയെ മാനിച്ച് ബെംഗളൂരുവാർത്തയും ഫ്യുച്ചെര്‍ ടെക് കൺ‍സെല്‍ട്ടെന്‍സിയും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ്‌ പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരവസരം കൂടി നല്‍കുന്നു;മുന്‍പ് പ്രവചിച്ചവര്‍ക്കും പങ്കെടുക്കാം..

വായനക്കാരുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രവചന മത്സരത്തില്‍ ഒരു മാറ്റം വരുത്തുന്നു…മത്സര ഫലങ്ങള്‍ പ്രവചനാതീതമാകുകയും പലര്‍ക്കും അവസരം ലഭിക്കുകയും ചെയ്തില്ല എന്നാ പരാതി പല വായനക്കാരില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് 09.07.2018 വൈകുന്നേരം 05:30 മുതല്‍ നാളെ 10.07.2018 വൈകുന്നേരം 05:30 വരെ പ്രവചന ഫോം തുറന്നു വയ്ക്കുന്നതാണ്. നിങ്ങള്ക്ക് നിങ്ങളുടെ പ്രവചനം നടത്താം,ജൂണ്‍  28 വരെ നടന്ന പ്രവചന മത്സരത്തില്‍ വിജയികള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ പ്രവചനങ്ങള്‍ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ. മുന്‍പ് പ്രവചിച്ച ആള്‍ക്കും വീണ്ടും പ്രവചിക്കാന്‍ അവസരമുണ്ട്.. മറ്റെല്ലാം നിബന്ധനകളും…

Read More

ഓൺലൈൻ വ്യാപാര പോർട്ടലിലൂടെ കാർ വിൽക്കുന്നതിനു പരസ്യം നൽകിയ ശേഷം ഇടപാടുകാരനെ തിരഞ്ഞ് പോയ യുവാവിനെ കാണാതായിട്ട് 200 ദിവസം കഴിഞ്ഞു;സി ബി ഐ അന്വേഷണത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബന്ധുക്കള്‍.

ബെംഗളൂരു: നഗരത്തിലെ ടെക്കിയായ അജിതാഭിനെ കാണാതായി 200 ദിനം പിന്നിട്ടിട്ടും തുമ്പുണ്ടാകാത്തതിനെ തുടർന്ന്, ഇദ്ദേഹത്തിന്റെ തിരോധാന കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്. ഓൺലൈൻ വ്യാപാര പോർട്ടലിലൂടെ കാർ വിൽക്കുന്നതിനു പരസ്യം നൽകിയ ശേഷം, ഇടപാടുകാരനെ കാണാൻ കഴിഞ്ഞ ഡിസംബർ 18നു വീട്ടിൽ നിന്നിറങ്ങിയ അജിതാഭ് മടങ്ങിയെത്തിയില്ലെന്നാണ് കേസ്. ഇത്രയേറെ ദിനം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് സഹോദരി പ്രഗ്യയുടെ നേതൃത്വത്തിൽ ഇന്നലെ ടൗൺഹാളിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. അജിതാഭിനെ കണ്ടെത്താനാകുമെന്ന് കർണാടക സിഐഡി വിഭാഗം തുടർച്ചയായി ഉറപ്പു നൽകുന്നുണ്ടെങ്കിലും…

Read More

നിരവധി വ്യാപാര-വാണിജ്യ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ-ദക്ഷിണ കൊറിയ

ന്യൂഡല്‍ഹി: നിരവധി വ്യാപാര-വാണിജ്യ കരാറുകളില്‍ ഇന്ത്യയും ദക്ഷിണ കൊറിയയും ഒപ്പുവെച്ചു. ദക്ഷിണ കൊറിയയില്‍നിന്നുള്ള ഭരണത്തലവന്മാരുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഇത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവും ദക്ഷിണ കൊറിയന്‍ വാണിജ്യമന്ത്രി കിം ഹ്യൂ-ചോഗ് ചേര്‍ന്നാണ് കരാറുകളില്‍ ഒപ്പിട്ടത്. പുതിയ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. ഈ വാണിജ്യ കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേയ്ക്കാണ് എത്തിക്കുക എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കരാറില്‍ ഏര്‍പ്പെടുന്നതിന്…

Read More
Click Here to Follow Us