മദ്യപാനത്തിന് പ്രോത്സാഹനം: ഫേസ്ബുക്ക് ഗ്രൂപ്പ് GNPCയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസ്

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയ്ക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് കമ്മീഷണറുടെ ഉത്തരവ്.

GNPCയ്ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി എക്സൈസ് വകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദ റിപ്പോര്‍ട്ട്‌ പൊലീസിന് കൈമാറിയിരുന്നു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

മദ്യത്തിനൊപ്പം കുട്ടികളെ ഒപ്പം നിര്‍ത്തിയുള്ള പോസ്റ്റുകള്‍, മത ചിഹ്നങ്ങളെ ചേര്‍ത്തുവെച്ചുള്ള മദ്യപാനം ഇവയാണ് ബാലാവകാശ നിയമം അനുസരിച്ച് കേസെടുക്കാനുള്ള വകുപ്പായി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം കൂട്ടായ്മ ഫീച്ചേര്‍ഡ് ഗ്രൂപ്പ് ആണെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍‌കൂര്‍ ജാമ്യം വേണമെന്നും ചൂണ്ടിക്കാട്ടി അഡ്മിന്‍ അജിത്‌ കുമാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts