ന്‍സാസ് സിറ്റി : യു എസിലെ റസ്റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടു അക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പതിനായിരം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു …തെലുങ്കാനയിലെ വാറംഗല്‍ സ്വദേശിയായ ശരത് കോപ്പുവാണ് കൊല്ലപ്പെട്ടത് ….മോഷണ ശ്രമത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയതെന്നു അധികാരികള്‍ വ്യക്തമാക്കി ..കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ വര്ഷം വംശീയതയ്ക്ക് ഇരയായി വെടിയേറ്റ് മരിച്ച മറ്റൊരു ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോട്ലയുടെ കൊലപാതകമായി ബന്ധപ്പെടും അന്വേഷണം നടക്കുന്നുവെന്നും പോലീസ് അറിയിച്ചു …വാറംഗലില്‍ എഞ്ചിനീയറിംഗ്…
Read MoreMonth: July 2018
ദിലീപിനെ തിരിച്ചെടുത്തത് എല്ലാവരുടെയും തീരുമാനപ്രകാരം.
കൊച്ചി: ഡബ്ല്യുസിസിയുമായി ചർച്ചയ്ക്കു തയാറാണെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ. ഇന്നു ചേർന്നത് അമ്മയുടെ എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേർന്നശേഷം ഡബ്ല്യുസിസിയുമായി ചർച്ച നടത്തും. ജനറൽ ബോഡിയിൽ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആർക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിനെത്തുടർന്നാണ് വനിതാ കൂട്ടായ്മയായ…
Read Moreഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെംഗളൂരു വിദ്യാർഥിക്ക് വാര്‍ഷിക ശമ്പളം 1.2 കോടി.
ബെംഗളൂരു : ഗൂഗിളിന്റെ നിർമിത ബുദ്ധി ഗവേഷണ ടീമിൽ ബെംഗളൂരുവിൽ എംടെക്കിനു പഠിക്കുന്ന ഇരുപത്തിരണ്ടുകാരനും. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ബെംഗളൂരു (ഐഐടി-ബി) വിദ്യാർഥിയും മുംബൈ നിവാസിയുമായ ആദിത്യ പളിവാളാണ് അൻപതംഗ സംഘത്തിൽ ഇടംപിടിച്ചത്. ആദിത്യയെ കൂടാതെ നാലുപേർ കൂടി ഇന്ത്യയിൽനിന്നുണ്ട്. 1.2 കോടി രൂപയാണു വാർഷിക ശമ്പളം. ആദിത്യ 18നു ന്യൂയോർക്കിൽ ചുമതലയേൽക്കും. 111 രാജ്യങ്ങളിലെ 3098 സർവകലാശാലകളിൽനിന്നുള്ള അരലക്ഷം വിദ്യാർഥികളിൽ നിന്നാണ് 50 പേരെ തിരഞ്ഞെടുത്തത്. കോഡിങ് വിദഗ്ധനായ ആദിത്യ കഴിഞ്ഞ രണ്ടുവർഷമായി എസിഎം ഇന്റർനാഷനൽ കൊളീജിയറ്റ് പ്രോഗ്രാമിങ്…
Read Moreകാസര്‍ഗോഡ് വാഹനാപകടം; 5 മരണം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതിൽ ഒരാൾ. ബാക്കിയുള്ളവർ കർണാടക അതിർത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്. ഇന്നു രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും അപകടത്തിൽപെട്ടവർ മുഴുവനും മലയാളികൾ ആണെന്നാണ് വിവരം. മൃതദേഹങ്ങൾ മംഗൽപാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിൽനിന്ന് ട്രാവലർ…
Read Moreതാര രാജാവിന് ഇരുപതാം നൂറ്റാണ്ട് ..! താര പുത്രന് ”ഇരുപത്തിയൊന്നും ”…അധോലോകത്തിന്റെ കഥ പറയുന്ന പ്രണവ് -അരുണ്‍ ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി ….!
രാമലീല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ..അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ”ഇരുപത്തിയോന്നാം നൂറ്റാണ്ട് ”എന്നാണ് …മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ ഇരുപതാം നൂറ്റാണ്ടിന്റെ പേരുമായി ഏറെ സാദൃശ്യം തോന്നുന്നതും ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു .. ..മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് സൂചനയുണ്ട് …പീറ്റര്‍ ഹെയ്ന്‍ ആണ് സംഘടന സംവിധാനം…
Read Moreപ്രമുഖരുടെ സോഷ്യല്‍ മീഡിയ’ ചരമ കുറിപ്പില്‍’ ഒടുവില്‍ വി കെ ശ്രീരാമനും..! വ്യാജ പ്രചരണം നടത്തിയ കേസില്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് അറസ്റ്റില്‍ ….
തൃശൂര്‍ : നടനും എഴുത്തുകാരനും അവതാരകനുമായ വി കെ ശ്രീരാമന്‍ മരിച്ചുവെന്നു വ്യാജ പ്രചാരണം നടത്തിയ യുവാവു അറസ്റ്റില്‍ ..ബംഗലൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി ബെഗീഷിനെ ആണ് കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ നിന്ന് വിളിച്ചു വരുത്തി പോലീസ് അറസ്റ്റു ചെയ്തത് .. വി കെ ശ്രീരാമനെ ബഗീഷ് ഇതുവരെ നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല എന്ന് പോലീസ് പറഞ്ഞു …അതെ സമയം ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യമോ മറ്റോ ഇല്ലെന്നും അന്വേഷണത്തില്‍ പോലീസിനു ബോധ്യമായി ….മൂന്ന് ലക്ഷത്തിലധികം ആളുകള്‍…
Read Moreമാല പൊട്ടിക്കല്‍ കേസുകള്‍ക്ക് പുറമേ നഗരത്തില്‍ മൊബൈല്‍ ഫോണ്‍ മോഷണവും വ്യാപകം …വിവിധ ഇടങ്ങളില്‍ കവര്‍ച്ച നടത്തി രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടക്കളെ ജനകൂട്ടം വളഞ്ഞിട്ട് പിടികൂടി ..
ബെംഗലൂരു : ഇടക്കാലത്ത് ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം നഗരത്തില്‍ വ്യാപകമായിരുന്നു …സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരുന്നത് …നടക്കാനിറങ്ങുന്ന സ്ത്രീകളെ ഈ കൂട്ടര്‍ ഉന്നം വെയ്ക്കുന്നതും ആക്രമിക്കുന്നതും ..ഇപ്പോള്‍ ബൈക്കിലെത്തി മൊബൈല്‍ ഫോണുകളും കവരുന്ന സംഘം നഗരത്തില്‍ വ്യാപകമെന്നു പോലീസ് ജാഗ്രത നിര്‍ദേശം നല്‍കുന്നു ..കഴിഞ്ഞ ദിവസം എച്ച് എസ് ആര്‍ ലേ ഔട്ടിനു സമീപം യുവാവിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന മോഷ്ടാവിനെ ജനക്കൂട്ടം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു …കഴിഞ്ഞ വെള്ളിയാഴ്ച കെ ആര്‍ റോഡിനു സമീപം…
Read Moreആത്മഹത്യാ പ്രവണത കാട്ടി എന്ന കാരണത്താല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി ..! വിധി പുറപ്പെടുവിച്ചത് പോലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ശ്രമം നടത്തിഎന്നാരോപിച്ചു അറസ്റ്റ് ചെയ്തു യുവാവിന്റെ കേസ് പരിഗണിക്കുന്നതിനിടെ ..!
ബെംഗലൂരു : ആത്മഹത്യ ശ്രമം , പ്രവണത എന്നത് ഒരേ രീതിയില്‍ സമീപിക്കേണ്ട കാര്യമല്ലെന്ന് പോലീസിനോട് കര്‍ണ്ണാടക ഹൈക്കോടതി ….ഐ പി സി 309 വിധി ന്യായത്തിന്റെ പകര്‍പ്പ് അനുസരിച്ച് വിചാരണ നടത്തുന്ന കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം ..സെക്ഷന്‍ അനുസരിച്ച് ആത്മഹത്യാ ശ്രമം നടത്തുകയോ ,അനുബന്ധമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത് …കഴിഞ്ഞ ഒക്ടോബറില്‍ ലോക്കല്‍ പോലീസിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ഒളിവില്‍ പോയ കവി രാജ് എന്ന യുവാവിന്റെ കേസ് ആയിരുന്നു ഹൈക്കോടതി പരിഗണിച്ചത് …വീട്ടില്‍ നിന്നും…
Read Moreനിഷ ഉന്നയിച്ച പരാതികൾ അനുഭവപൂർവം പരിഗണിക്കും;നടി “ഉപ്പും മുളകി”ലും തുടരും;ചാനലിന്റെ വിശദീകരണം ഇങ്ങനെ…
പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ല. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. ഇത് സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ ചാനൽ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. നിഷ ഉന്നയിച്ച പരാതികൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആ കലാകാരിക്ക് ഉറപ്പ് നൽകുകയും ചെയ്തു. പരമ്പരയുടെ ചിത്രീകരണം മുടങ്ങില്ല. കൊച്ചിയിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിൽ നിഷയുടെ കഥാപാത്രം…
Read More15 റോയൽ എൻഫീൽഡ്,13കെ ടി എം ഡ്യൂക്ക്,10 പൾസർ,7 യമഹ ആർ 15…. വില കൂടിയ ബൈക്കുകൾ വാത്രം മോഷ്ടിക്കുന്ന സംസ്ഥാനന്തര കവർച്ചാ സംഘടത്തിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ ലിസ്റ്റ് അത്ഭുതപ്പെടുത്തുന്നത്.
ബെംഗളൂരു :വില കൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന സംസ്ഥാനാന്തര കവർച്ചാ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് മുജാഹിദ്(24), മുഷ്താകിൻ(19), ഇഷ്തിയാഖ്(25), നൂർ മുഹമ്മദ്(21), സുൽഫിക്കർ അലി(20) എന്നിവരെയാണ് സൗത്ത് ഈസ്റ്റ് ഡിവിഷൻ പൊലീസ് അറസ്റ്റ് ചെയ്തത്. 15 റോയൽ എൻഫീൽഡ്, 13 കെടിഎം ഡ്യൂക്, 10 പൾസർ, ഏഴ് യഹമ ആർ15 എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തു. ഇവയിലേറെയും ബെംഗളൂരുവിൽ നിന്നു മോഷണം പോയവയാണ്. എച്ച്എസ്ആർ, ലേഔട്ട്, പാരപ്പന അഗ്രഹാര ഭാഗങ്ങളിൽ നിന്നു ബൈക്ക് മോഷണം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിൽ…
Read More