15 റോയൽ എൻഫീൽഡ്,13കെ ടി എം ഡ്യൂക്ക്,10 പൾസർ,7 യമഹ ആർ 15…. വില കൂടിയ ബൈക്കുകൾ വാത്രം മോഷ്ടിക്കുന്ന സംസ്ഥാനന്തര കവർച്ചാ സംഘടത്തിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ ലിസ്റ്റ് അത്ഭുതപ്പെടുത്തുന്നത്.

ബെംഗളൂരു :വില കൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന സംസ്ഥാനാന്തര കവർച്ചാ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് മുജാഹിദ്(24), മുഷ്താകിൻ(19), ഇഷ്തിയാഖ്(25), നൂർ മുഹമ്മദ്(21), സുൽഫിക്കർ അലി(20) എന്നിവരെയാണ് സൗത്ത് ഈസ്റ്റ് ഡിവിഷൻ പൊലീസ് അറസ്റ്റ് ചെയ്തത്. 15 റോയൽ എൻഫീൽഡ്, 13 കെടിഎം ഡ്യൂക്, 10 പൾസർ, ഏഴ് യഹമ ആർ15 എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തു. ഇവയിലേറെയും ബെംഗളൂരുവിൽ നിന്നു മോഷണം പോയവയാണ്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

എച്ച്എസ്ആർ, ലേഔട്ട്, പാരപ്പന അഗ്രഹാര ഭാഗങ്ങളിൽ നിന്നു ബൈക്ക് മോഷണം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിൽ കവർച്ചക്കാരെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നതായി ഡിസിപി(ഈസ്റ്റ്) ബോറലിംഗയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം കാറിൽ സംശയാസ്പദ സാഹചര്യത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കവർച്ചാ പരമ്പരയുടെ ചുരുളഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts