മുംബൈ നഗര൦ വെള്ളത്തിൽ മുങ്ങി. രാജ്യത്തിന്‍റെ വ്യവസായ നഗരത്തെ താറുമാറാക്കി കനത്തമഴ.

മുംബൈ: കനത്തമഴയില്‍ മുംബൈ നഗര൦. രാജ്യത്തിന്‍റെ വ്യവസായ നഗരത്തെ താറുമാറാക്കി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്തമഴ തുടരുന്നു.

തുടര്‍ച്ചയായ ഇത് നാലാം ദിവസമാണ് മുംബൈയില്‍ മഴ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. തീവണ്ടികള്‍ വൈകിയോടുകയാണ്. കാലവസ്ഥ മോശമായത് വ്യോമഗതാഗതത്തെയും ബാധിച്ചു.

കനത്ത മഴമൂലം ഡബ്ബാവാലകളും പണിമുടക്കിയിരിക്കുകയാണ്. ഇത് ജോലിക്കാരുള്‍പ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ഖാര്‍, ബാന്ദ്ര, എന്നീ മേഖലയിലുള്‍പ്പെടെ മുംബൈയിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, മഴയുടെ കാഠിന്യം കണക്കിലെടുത്ത് ഭൂരിഭാഗം ഓഫീസുകളിലും പ്രവര്‍ത്തി സമയം കുറച്ചിട്ടുണ്ട്. മഴ ശക്തമായതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂവെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നലാ സോപരാ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാസായ്, വിരാര്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗാതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു.

ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയെ തുടര്‍ന്നുള്ള വിവിധ അപകടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 34 പേര്‍ മരിച്ചിട്ടുണ്ട്.

  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ

മഴയില്‍ റോഡ് വെള്ളത്തിനടിയില്‍ ആയതിനെ തുടര്‍ന്ന് ഇന്നലെ ബൈക്ക് റോഡിലെ കുഴിയില്‍ വീണ് യുവതി ബസ് കയറി മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
[masterslider id="10"]

Related posts