നന്മ മെട്രോക്ക് ഇൻഫോസിസ് ഫൗണ്ടേഷന്റെ 200 കോടി.

ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഇൻഫോസിസ് ഫൗണ്ടേഷന്റെ 200 കോടി രൂപയുടെ ധനസഹായം. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന കോനപ്പന അഗ്രഹാര സ്റ്റേഷന്റെ നിർമാണത്തിനു വേണ്ടിയാണു തുക കൈമാറിയത്. ഇതു സംബന്ധിച്ചു ധാരണാപത്രം മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ സുധ മൂർത്തിയും ഒപ്പുവച്ചു.
സ്റ്റേഷന്റെ 30 വർഷത്തെ സംരക്ഷണച്ചുമതലയും ഇൻഫോസിസിനായിരിക്കും.

ആർ.വി റോഡ്-ഇലക്ട്രോണിക് സിറ്റി റീച്ചിൽ ഉൾപ്പെടുന്ന 19.06 കിലോമീറ്റർ ദൂരമുള്ള പാതയിലാണു കോനപ്പന അഗ്രഹാരയിൽ സ്റ്റേഷൻ നിർമിക്കുന്നത്. സ്റ്റേഷൻ നിർമാണത്തിനു 100 കോടി രൂപയും പാളങ്ങൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും 100 കോടി രൂപയും ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

1704 കോടി രൂപ നിർമാണ ചെലവു പ്രതീക്ഷിക്കുന്ന പാതയുടെ നിർമാണം 2021ൽ പൂർത്തിയാകും. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഇൻഫോസിസിനു പുറമേ, എംബസി ഗ്രൂപ്പ്, ഇന്റൽ, ബയോകോൺ കമ്പനികളും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനു സാമ്പത്തിക സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
[masterslider id="10"]

Related posts