പെണ്‍കുട്ടികളുടെ തിരോധാനം തുടര്‍ക്കഥയാവുന്നുവോ ?ആതിരയെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു .എങ്ങുമെത്താതെ അന്വേഷണം ..!

മലപ്പുറം : സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒട്ടേറെ നടപടികള്‍ക്ക് മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന പെണ്‍കുട്ടികളുടെ തിരോധാനം കണ്ടില്ലെന്നു നടിക്കുകയാണോ ..? മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയ്ക്ക് പുറമേ കോഴിക്കോട് നിന്നും ഇതാ മറ്റൊരു പെണ്‍കുട്ടിയുടെ തിരോധാനം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു ..വളരെ സ്വാഭാവികമായി വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ ആതിര മറഞ്ഞിട്ട് പതിനാല് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..അന്വേഷണം നടക്കുന്നുവെന്നു പോലീസ് പറയുന്നുണ്ടെങ്കിലും യാതൊരു വിധ തുമ്പും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല …
 
കോട്ടയ്ക്കല്‍ പുതു പറമ്പില്‍ നാരായണന്റെ മകള്‍ പതിനേഴു വയസ്സുള്ള ആതിരയ്ക്ക് കാണാതാവുമ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ ഇല്ലെന്നു തന്നെയാണ് മാതാപിതാക്കള്‍ക്ക് പറയുന്നത് ..ഇക്കഴിഞ്ഞ ഇരുപത്തിയേഴിനു വീട്ടില്‍ നിന്നും ക്ലാസ്സിലേക്ക് എന്ന് പറഞ്ഞാണ് ആതിര പുറപ്പെട്ടത് ..ഗുരുവായൂര്‍ കെ എസ് ആര്‍ ടി സി ബസില്‍ കയറി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട് ..മകളുടെ തിരോധാനത്തില്‍ നിത്യ രോഗികളായ മാതാപിതാക്കള്‍ കടുത്ത മനോവിഷമത്തിലാണ് …നിലവില്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെണ്ണ ആക്ഷേപം ഉയരുന്നു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts