ട്വന്റി-20യില്‍ ചരിത്രം കുറിച്ച് ധോണി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില്‍ എം എസ് ധോണിക്ക് അപൂര്‍വ റെക്കോര്‍ഡ്. വിക്കറ്റിന് പിന്നില്‍ അഞ്ച് ക്യാച്ചുകളുമായി ധോണി ട്വന്റി-20യില്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ചരിത്രം തിരുത്തി.

ഒരിന്നിംഗ്സില്‍ നാലു ക്യാച്ചുകളെടുത്തിട്ടുള്ള ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിന്‍റെ റെക്കോര്‍ഡാണ് ധോണി മറികടന്നത്. ജേസണ്‍ റോയ്, അലക്സ് ഹെയില്‍സ്, ഓയിന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം പ്ലങ്കറ്റ് എന്നിവരാണ് ധോണിയുടെ കൈകളില്‍ ഒതുങ്ങിയത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഇതിനു പുറമെ ട്വന്റി-20യില്‍ 50 ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി. 34 ക്യാച്ചുകളെടുത്തിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ദിനേശ് രാംദിന്‍ ധോണിക്ക് ബഹുദൂരം പിന്നിലാണ്.

ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗുകളുടെ റെക്കോര്‍ഡും 37കാരനായ ധോണിയുടെ പേരിലാണ്. 93 മത്സരങ്ങളില്‍ നിന്ന് 34 സ്റ്റംപിംഗുകളാണ് ധോണിയുടെ പേരിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts