ഹിന്ദുക്കളുടെ പുണ്യമാസമായ കര്‍ക്കിടകം ആരംഭിച്ചു. വറുതി പിടിമുറുക്കുന്ന ഈ ആടിമാസത്തില്‍ വ്രതാചരണത്തിലൂടെയും ആരോഗ്യപരിപാലന ചികിത്സയിലൂടെയും ചൈതന്യം വീണ്ടെടുക്കാന്‍ സാധിക്കും.ഈ മാസത്തില്‍ പഴയ തലമുറക്കാര്‍ ശീലിച്ചുവന്നിരുന്ന ആഹാര രീതിയാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടക കഞ്ഞി. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിയ്ക്കാണ്. മഴക്കാലത്ത് പൊതുവെ ‘അഗ്‌നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെയ്ക്കുകയും…
Read MoreMonth: July 2018
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നായക വേഷത്തില്‍; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നായകനാകുന്ന ‘ടോള്‍ ഗേറ്റ്’ ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഹരികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇയ്യാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത ലോകത്തായിരുന്നപ്പോഴും ബിഗ്സ്ക്രീനില്‍ നിന്ന് ഒട്ടും അകലെ ആയിരുന്നില്ല ഗോപി സുന്ദറിന്‍റെ സ്ഥാനം. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന പാട്ടുകളില്‍ മിക്കപ്പോഴും ഗോപിയും പ്രത്യക്ഷപ്പെടാറുണ്ട്. മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡ്, ദുല്‍ഖര്‍ സല്‍മാന്‍റെ സലാല മോബൈല്‍സ് എന്നീ ചിത്രങ്ങളില്‍…
Read Moreകാത്തിരിപ്പിന് വിരാമം: ബിഎസ്എന്‍എല്‍ 5ജി ഉടന്‍!!
ഹൈദരാബാദ്: 3ജിയും 4ജിയുമൊക്കെ പഴങ്കഥയാക്കാന്‍ ഒരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയ്ന്‍. ബിഎസ്എന്‍എല്ലിന് മുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്നും 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്ക്ര്‍ കൊണ്ടുവരാതിരുന്നത്‍ വലിയ നഷ്ടമായെന്നും അതിനെ മറികടക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 5ജി നടപ്പാക്കുന്നതിന്‍റെ ഭാഗമായി നോക്കിയ, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള…
Read Moreകോർപറേഷൻ സർക്കിളിലെ എ ടി എമ്മില്‍ മലയാളി ബാങ്ക് മാനേജറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് കാശുമായി കടന്നു കളഞ്ഞ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ബെംഗളൂരു: മലയാളി ബാങ്ക് മാനേജർ ജ്യോതി ഉദയിനെ എടിഎമ്മിനുള്ളിൽ ആക്രമിച്ചു കവർച്ച നടത്തിയ കേസിലെ പ്രതി മധുകർ റെഡ്ഡിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ കഴിഞ്ഞ 13നാണ് എൻആർ സ്ക്വയർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 2013 നവംബർ 19ന് കോർപറേഷൻ സർക്കിളിനു സമീപം എൻആർ സ്ക്വയറിലെ കോർപറേഷൻ ബാങ്ക് എടിഎമ്മിനകത്ത് രാവിലെ ഏഴു മണിയോടെ ജ്യോതിയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം മൂന്നു വർഷത്തോളം ഒളിവിലായിരുന്ന മധുകറിനെ 2017 ജനുവരി 31ന് ആന്ധ്രയിലെ ചിറ്റൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനു ശേഷം…
Read Moreഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലീഷ് കരുത്തിനു മുന്നില്‍ വിരാട് കോലിയും സംഘവും പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി.
ലീഡ്‌സ്: ട്വന്റി20 പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയാണ് ടി20യിലെ 1-2ന്റെ കണക്ക് ആതിഥേയര്‍ തീര്‍ത്തത്. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ഇന്ത്യയെ നിസ്സഹായരാക്കി. പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള രണ്ടു കളികളിലും ഇംഗ്ലീഷ് കരുത്തിനു മുന്നില്‍ വിരാട് കോലിയും സംഘവും പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. 257 റൺസെന്ന ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം…
Read Moreനിപാ പ്രതിരോധം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ഉത്തര്‍ പ്രദേശിന്‍റെ ആദരം..
തിരുവനന്തപുരം: കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെ ആദരിക്കാന്‍ ഉത്തര്‍ പ്രദേശ്. സമയോചിതമായ ഇടപെടലിലൂടെ നിപാ വൈറസിനെതിരെ പ്രതിരോധം ഫലപ്രദമാക്കിയതിനാണ് ആദരം. ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിസിയേഷന്‍റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സിലാണ് മന്ത്രിയെ ആദരിക്കുക. വാരണാസി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലാണ് കോണ്‍ഫറന്‍സ് നടക്കുക. ബനാറസ് യൂണിവേഴ്‌സിറ്റിയുടെ കെ.എന്‍. ഉടുപ ഹാളില്‍ വച്ച് ജൂലൈ 21നാണ് ചടങ്ങുകള്‍. ദീര്‍ഘ വീക്ഷണം, പിന്തുണ, ആത്മാര്‍ത്ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്ന് എ.സി.ഇ.ഇ. ഇന്ത്യ ഡീന്‍ പ്രൊഫ. പ്രവീണ്‍ അഗര്‍വാള്‍, ഇ.എം. ഇന്ത്യ…
Read Moreബീഫിനെച്ചൊല്ലി വീണ്ടും അതിക്രമം… സ്വാമി അഗ്നിവേശിനെ നിലത്തിട്ടും പിന്നീട് റോഡിലിട്ടും മർദിച്ചു…
റാഞ്ചി: ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണം. ഝാർഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ ബി.ജെ.പി-യുവമോര്‍ച്ച അക്രമി സംഘം മര്‍ദ്ദിച്ചത്. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനമെന്നാണ് റിപ്പോര്‍ട്ട്. സ്വാമി, പാകൂറിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ മുദ്രാവാക്യങ്ങള്‍ മുഴക്കി, കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ അഗ്നിവേശിനെ മര്‍ദ്ദിക്കുകയായിരുന്നു. സ്വാമിക്ക് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നിലത്തിട്ടു മര്‍ദ്ദിച്ചു, തുടര്‍ന്ന് റോഡിലിട്ടും മര്‍ദ്ദനം തുടര്‍ന്നു. കൂടയുണ്ടായിരുന്ന സഹായികളാണ്…
Read Moreബെംഗളൂരുവാര്‍ത്തയും ഫ്യുച്ചര്‍ ടെക് കണ്‍സല്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു.
ബെംഗളൂരു: അങ്ങനെ ഒരു മാസം നീണ്ടു നിന്ന ലോകകപ്പ് കാല്‍പന്തു കളിയുടെ മഹാമഹം അവസാനിച്ചു,പ്രതീക്ഷിച്ച പല ടീമുകളും ആദ്യമേ പുറത്തായി,അപ്രതീക്ഷിതമായി എഴുതിത്തള്ളിയ പല ടീമുകളും ഫൈനലില്‍ എത്തുകയും കപ്പടിക്കുകയും ചെയ്തു.അത് തന്നെയാണ് കാല്‍ പന്ത് കളിയുടെ മനോഹാരിതയും.. ലോകകപ്പിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ ബെംഗളൂരുവാര്‍ത്തയും ഫ്യുച്ചര്‍ ടെക് കണ്‍സല്‍ട്ടന്‍സിയും ചേര്‍ന്ന് വായനക്കാര്‍ക്ക് ഒരു പ്രവചന മത്സരവും ഒരുക്കിയിരുന്നു. കപ്പ് നേടുന്ന ടീമിനെയും റണ്ണര്‍ അപ്പിനെയും കൃത്യമായി ആദ്യം പ്രവചിക്കുന്ന ആള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുന്നു എന്നതായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തില്‍ പ്രീ ക്വാര്‍ട്ടര്‍ തുടങ്ങുന്നത് വരെയും…
Read Moreശുചീകരണത്തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ല അതേസമയം എല്ലാ എം പി മാര്‍ക്കും ഐ ഫോണും ലാപ്ടോപ്പും;സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു ബിജെപി സമ്മാനങ്ങള്‍ നിഷേധിച്ചു;നടപടി വിവാദം.
ബെംഗളൂരു: കർണാടകത്തിൽനിന്നുള്ള എം.പി.മാർക്ക് വിലകൂടിയ ഐ ഫോണും ലാപ് ടോപ് ബാഗും നൽകിയ സംഭവം വിവാദമായി. ബി.ജെ.പി.യുടെ എം.പി.മാർ സമ്മാനം നിഷേധിക്കുകയും സാമ്പത്തിക പ്രതിസന്ധിക്കിടെ ആർഭാടം നടത്തിയതിനെ വിമർശിക്കുകയും ചെയ്തു. ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖറാണ് സർക്കാർ സമ്മാനം ട്വിറ്റർ വഴി പുറത്തുവിട്ടത്. പാർലമെന്റ് സമ്മേളനത്തിനിടെ കാവേരി പ്രശ്നത്തിൽ സ്വീകരിക്കേണ്ട നടപടി ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി കർണാടകത്തിൽനിന്നുള്ള എം.പി.മാരുടെ യോഗം ഡൽഹിയിൽ വിളിച്ചിരുന്നു. യോഗത്തിനെത്തുന്നവർക്ക് നൽകാനായാണ് ഐ ഫോണും ലാപ് ടോപ് ബാഗും എത്തിച്ചത്. വിവാദമായതോടെ സംഭവം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിഷേധിച്ചു. സർക്കാർ എം.പി.മാർക്ക് സമ്മാനം നൽകിയിട്ടില്ലെന്നും…
Read Moreജനജീവിതം ദുസ്സഹമാക്കി കേരളത്തിൽ കനത്ത മഴ തുടരുന്നു…
തിരുവനന്തപുരം: കേരളത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിലാണ് മഴക്കെടുതി കൂടുതല്‍. വീടുകളിലും കടകളിലുമടക്കം വെള്ളം നിറഞ്ഞ അവസ്ഥയാണുള്ളത്. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. 21 വരെ മഴ തുടരുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും ശക്തമാവുകയായിരുന്നു. 41,207 പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു. കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിവെച്ചു. മറ്റ് ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിക്കുന്നത്. എം.ജി. സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും…
Read More