ബെംഗളൂരുവാര്‍ത്തയും ഫ്യുച്ചര്‍ ടെക് കണ്‍സല്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ ലോകകപ്പ്‌ പ്രവചന മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു.

ബെംഗളൂരു: അങ്ങനെ ഒരു മാസം നീണ്ടു നിന്ന ലോകകപ്പ്‌ കാല്‍പന്തു കളിയുടെ മഹാമഹം അവസാനിച്ചു,പ്രതീക്ഷിച്ച പല ടീമുകളും ആദ്യമേ പുറത്തായി,അപ്രതീക്ഷിതമായി എഴുതിത്തള്ളിയ പല ടീമുകളും ഫൈനലില്‍ എത്തുകയും കപ്പടിക്കുകയും ചെയ്തു.അത് തന്നെയാണ് കാല്‍ പന്ത് കളിയുടെ മനോഹാരിതയും..

ലോകകപ്പിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ ബെംഗളൂരുവാര്‍ത്തയും ഫ്യുച്ചര്‍ ടെക് കണ്‍സല്‍ട്ടന്‍സിയും ചേര്‍ന്ന് വായനക്കാര്‍ക്ക്‌ ഒരു പ്രവചന മത്സരവും ഒരുക്കിയിരുന്നു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

കപ്പ്‌ നേടുന്ന ടീമിനെയും റണ്ണര്‍ അപ്പിനെയും കൃത്യമായി ആദ്യം പ്രവചിക്കുന്ന ആള്‍ക്ക് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നല്‍കുന്നു എന്നതായിരുന്നു വാഗ്ദാനം.

ആദ്യഘട്ടത്തില്‍ പ്രീ ക്വാര്‍ട്ടര്‍ തുടങ്ങുന്നത് വരെയും രണ്ടാം ഘട്ടത്തില്‍ സെമി തുടങ്ങുന്നതിനു മുന്‍പ് 24 മണിക്കൂറുമാണ് പ്രവചനത്തിന് അവസരം നല്‍കിയത്.ആയിരക്കണക്കിനു പേരാണ് മത്സരത്തില്‍ പങ്കെടുത്തത്,അതില്‍ കൃത്യമായി ഫ്രാന്‍സിന്റെ ജയവും ക്രോയേഷ്യയുടെ റണ്ണര്‍ അപ്പ് സ്ഥാനവും കൃത്യമായി പ്രവചിച്ച ടെറീഷ് .ഇ  ആണ് സമ്മാനത്തിന് അര്‍ഹനായത്,പാലക്കാട്‌ ബി പി എല്‍ ടെലികോം എന്ന സ്വകാര്യ സ്ഥാപനത്തിലെ സര്‍വീസ് മാനേജര്‍ ആണ് ടെറീഷ് .ഇ..അടുത്ത ദിവസങ്ങളില്‍ ബെംഗളൂരുവില്‍ വച്ച് അദ്ദേഹത്തിന് സമ്മാനം കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts