ഈ കര്‍ക്കിടകമാസത്തില്‍ വീട്ടില്‍ തയാറാക്കാം ഔഷധക്കഞ്ഞി…

ഹിന്ദുക്കളുടെ പുണ്യമാസമായ കര്‍ക്കിടകം ആരംഭിച്ചു. വറുതി പിടിമുറുക്കുന്ന ഈ ആടിമാസത്തില്‍ വ്രതാചരണത്തിലൂടെയും ആരോഗ്യപരിപാലന ചികിത്സയിലൂടെയും ചൈതന്യം വീണ്ടെടുക്കാന്‍ സാധിക്കും.ഈ മാസത്തില്‍ പഴയ തലമുറക്കാര്‍ ശീലിച്ചുവന്നിരുന്ന ആഹാര രീതിയാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടക കഞ്ഞി.

കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി.

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിയ്ക്കാണ്.

മഴക്കാലത്ത് പൊതുവെ ‘അഗ്‌നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെയ്ക്കുകയും ചെയ്യും. അതൊഴിവാക്കാന്‍ ദഹിക്കാന്‍ എളുപ്പമുള്ളതും പോഷക ഗുണമുള്ളതുമായ ഔഷധക്കഞ്ഞി കുടിക്കുന്നത് നല്ലതാണ്.

  ഓരോ കസർത്തുകളെ!!!! നഗരത്തിൽ പിഴ ഒഴിവാക്കാൻ ബൈക്ക് യാത്രികൻ ഹെൽമെറ്റാക്കി ചീനച്ചട്ടി

പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. എന്നിരുന്നാലും, തവിട് കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ശരീരത്തിനു ബലം കൂട്ടാന്‍ സഹായിക്കും. വാതദോഷത്തെ ശമിപ്പിക്കുന്ന പൊടിമരുന്നുകളായ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ എന്നിവ ചേര്‍ക്കുന്നത് അത്യുത്തമമാണ്.

ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്‍റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്. ഔഷധക്കഞ്ഞി കുടിക്കുന്നവര്‍ മത്സ്യമാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം.

  കോറമംഗലയിലെ പബ്ബിനുമുന്നില്‍ ദേഷ്യത്തോടെ തുറിച്ചുനോക്കുന്ന സ്ത്രീയുടെ ചിത്രം! എന്താണ് അർത്ഥമാക്കുന്നതെന്ന് മനസിലാകാതെ നെറ്റിസെൻസ് 

പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഔഷധക്കഞ്ഞിയുടെ കൂട്ട് പല സ്ഥലത്തും പലതാണ്.

ഔഷധകഞ്ഞി തയാറാക്കുന്ന വിധം:
നവരയരി ആവശ്യത്തിനെടുത്ത് വെള്ളം ചേര്‍ത്ത് പൊടിമരുന്നുകള്‍ കിഴികെട്ടി അതിലിട്ട് തിളപ്പിക്കുക. വെന്ത ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കാം. രുചി കൂട്ടാനായി ശര്‍ക്കരയോ, ഉള്ളി, വെളുത്തുള്ളി എന്നിവ നെയ്യില്‍ താളിച്ചോ ഉപയോഗിക്കാം. (പ്രമേഹ രോഗികള്‍ നെയ്യ് ഒഴിവാക്കുന്നതാണ് നല്ലത്).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ബോധമില്ലാത്തവരെ ബോധവൽക്കരണവുമായി ഒരു സ്ത്രീയുടെ ബസുകൾ കേറിയിറങ്ങിയുള്ള ഒറ്റയാൾ പോരാട്ടം

Related posts

Click Here to Follow Us