മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നായക വേഷത്തില്‍; ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നായകനാകുന്ന ‘ടോള്‍ ഗേറ്റ്’ ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഹരികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇയ്യാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീത ലോകത്തായിരുന്നപ്പോഴും ബിഗ്സ്ക്രീനില്‍ നിന്ന് ഒട്ടും അകലെ ആയിരുന്നില്ല ഗോപി സുന്ദറിന്‍റെ സ്ഥാനം.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന പാട്ടുകളില്‍ മിക്കപ്പോഴും ഗോപിയും പ്രത്യക്ഷപ്പെടാറുണ്ട്. മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡ്, ദുല്‍ഖര്‍ സല്‍മാന്‍റെ സലാല മോബൈല്‍സ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട താരമാണ് ഗോപി സുന്ദര്‍.

https://m.facebook.com/DQSalmaan/posts/1365659153536559

ഇതൊക്കെയാണെങ്കിലും തന്‍റെ യഥാര്‍ത്ഥ തട്ടകമായ സംഗീത സംവിധാനം വിട്ടുകൊടുക്കാന്‍ ഗോപി സുന്ദര്‍ തയാറല്ല. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അദ്ദേഹം തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts