ഓണത്തിരക്കിന് ആശ്വസമായി യശ്വന്തപുര-എറണാകുളം പ്രതിവാര തത്കാൽ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി.

ബെംഗളൂരു : ഓണത്തിരക്കിന് ആശ്വസമായി യശ്വന്തപുര – എറണാകുളം പ്രതിവാര തത്കാൽ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. യശ്വന്തപുര-എറണാകുളം തത്കാൽ എക്സ്പ്രസ് (06547) ചൊവ്വാഴ്ചകളിൽ രാത്രി 11.45നു യശ്വന്തപുരയിൽ നിന്നു പുറപ്പെട്ടു ബുധനാഴ്ച ഉച്ചയ്ക്കു 12ന് എറണാകുളം ജംക്‌ഷനിലെത്തും.

എറണാകുളം – യശ്വന്തപുര എക്സ്പ്രസ് (06548) ബുധനാഴ്ചകളിൽ ഉച്ചകഴിഞ്ഞു 2.45ന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെട്ടു വ്യാഴാഴ്ച പുലർച്ചെ 4.30നു യശ്വന്തപുരയിലെത്തും. കെആർപുരം, ബംഗാർപേട്ട്, തിരുപട്ടൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും. ഒരു ടു ടയർ എസി, മൂന്ന് ത്രി ടയർ എസി, ഒൻപത് സെക്കൻഡ് ക്ലാസ് സ്‌ലീപ്പർ, രണ്ട് ജനറൽ ക്ലാസ് കോച്ചുകളാണു സർവീസിനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
[masterslider id="10"]

Related posts