വടക്കൻ കർണാടകയെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഓഗസ്റ്റ് രണ്ടിനു ബന്ദ്..

ബെംഗളൂരു : വടക്കൻ കർണാടകയെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഓഗസ്റ്റ് രണ്ടിനു ബന്ദിന് ആഹ്വാനം. പ്രത്യേക സംസ്ഥാനത്തിനായി രംഗത്തുള്ള ഉത്തര കന്നഡ ഹോരാട്ട സമിതിയാണ് 13 ജില്ലകളിൽ ബന്ദ് പ്രഖ്യാപിച്ചത്. വടക്കൻ കർണാടകയോട് സംസ്ഥാന സർക്കാരിനു ചിറ്റമ്മ നയമാണെന്നു സമിതി പ്രസിഡന്റ് സോമശേഖർ കോടാംബരി ആരോപിച്ചു. സംസ്ഥാന ബജറ്റിൽ മേഖല അവഗണിക്കപ്പെട്ടു. മഹാദായി നദീജലപ്രശ്നം പരിഹരിക്കുന്നതിലും സർക്കാരിന് ഉദാസീന നിലപാടാണ്.

  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

മുൻ സർക്കാരുകളും ഇതേ സമീപനമാണ് ഉത്തര കർണാടകയോട് സ്വീകരിച്ചത്. ഇതിൽ മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. അതിനാലാണ് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിനായി ബന്ദിന് ആഹ്വാനം ചെയ്തതെന്നും സോമശേഖർ പറഞ്ഞു. ഈ മേഖലയിലെ മറ്റുചില സംഘടനകളും സാമൂഹിക പ്രവർത്തകരും ബന്ദിനു പിന്തുണ നൽകിയിട്ടുണ്ടെന്നും ഹോരാട്ട സമിതി പ്രവർത്തകർ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
[masterslider id="10"]

Related posts

Click Here to Follow Us