ബെംഗളൂരു : ഗതാഗതനിയമ ലംഘനത്തിനുള്ള പിഴശിക്ഷ വർധിപ്പിക്കാനുള്ള പൊലീസ് നിർദേശം ഗതാഗതവകുപ്പ് അംഗീകരിച്ചു. ഡിജിപി നീലമണി രാജു നൽകിയ റിപ്പോർട്ടിനാണു ഗതാഗതവകുപ്പ് അംഗീകാരം നൽകിയത്.
ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ 300 രൂപ പിഴയുള്ളത് 500 രൂപയായും സിഗ്നൽ ലംഘിച്ചു വാഹനമോടിച്ചാൽ പിഴയായി 200 രൂപയുള്ളത് 500 രൂപയായും ഉയർത്തുന്നതടക്കമുള്ള നടപടികളാണു പുതിയ റിപ്പോർട്ടിലുള്ളത്. ബെംഗളൂരു ട്രാഫിക് പൊലീസ് 2017ൽ 112.3 കോടി രൂപയാണു ഗതാഗതനിയമ ലംഘനങ്ങൾക്കു പിഴയിനത്തിൽ ഈടാക്കിയത്.
ബെംഗളൂരു നഗരജില്ലയിൽ മാത്രം വാഹന റജിസ്ട്രേഷൻ 75 ലക്ഷം കടന്ന സാഹചര്യത്തിൽ ഗതാഗതനിയമ ലംഘനവും ഓരോ വർഷവും വർധിക്കുകയാണ്. പിഴസംഖ്യ വർധിക്കുന്നതോടെ കൂടുതൽ വരുമാനം സർക്കാരിനു ലഭിക്കുന്നതിനൊപ്പം നിയമലംഘനം കുറച്ചുകൊണ്ടുവരാൻകൂടി സാധിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. ധനം, ആഭ്യന്തര വകുപ്പുകളുടെ അനുമതി ലഭിക്കുന്നതനുസരിച്ച് ഓഗസ്റ്റ് പകുതിയോടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.