ലൈസെന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി 300 അല്ല 500 കൊടുക്കണം.

ബെംഗളൂരു : ഗതാഗതനിയമ ലംഘനത്തിനുള്ള പിഴശിക്ഷ വർധിപ്പിക്കാനുള്ള പൊലീസ് നിർദേശം ഗതാഗതവകുപ്പ് അംഗീകരിച്ചു. ഡിജിപി നീലമണി രാജു നൽകിയ റിപ്പോർട്ടിനാണു ഗതാഗതവകുപ്പ് അംഗീകാരം നൽകിയത്.

ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ 300 രൂപ പിഴയുള്ളത് 500 രൂപയായും സിഗ്‌നൽ ലംഘിച്ചു വാഹനമോടിച്ചാൽ പിഴയായി 200 രൂപയുള്ളത് 500 രൂപയായും ഉയർത്തുന്നതടക്കമുള്ള നടപടികളാണു പുതിയ റിപ്പോർട്ടിലുള്ളത്. ബെംഗളൂരു ട്രാഫിക് പൊലീസ് 2017ൽ 112.3 കോടി രൂപയാണു ഗതാഗതനിയമ ലംഘനങ്ങൾക്കു പിഴയിനത്തിൽ ഈടാക്കിയത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ബെംഗളൂരു നഗരജില്ലയിൽ മാത്രം വാഹന റജിസ്ട്രേഷൻ 75 ലക്ഷം കടന്ന സാഹചര്യത്തിൽ ഗതാഗതനിയമ ലംഘനവും ഓരോ വർഷവും വർധിക്കുകയാണ്. പിഴസംഖ്യ വർധിക്കുന്നതോടെ കൂടുതൽ വരുമാനം സർക്കാരിനു ലഭിക്കുന്നതിനൊപ്പം നിയമലംഘനം കുറച്ചുകൊണ്ടുവരാൻകൂടി സാധിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. ധനം, ആഭ്യന്തര വകുപ്പുകളുടെ അനുമതി ലഭിക്കുന്നതനുസരിച്ച് ഓഗസ്റ്റ് പകുതിയോടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts