കര്‍ണാടക ടൂറിസ്റ്റ് വകുപ്പിന്റെ ആ പരീക്ഷണം വമ്പന്‍ പരാജയം;”സുവര്‍ണരഥം”40 കോടി രൂപ നഷ്ട്ടത്തില്‍.

ബെംഗളൂരു : പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ആഡംബര ട്രെയിനായ ‘ഗോൾഡൻ ചാരിയറ്റ്’ കർണാടക സർക്കാരിനു വരുത്തിയതു 40 കോടി രൂപയുടെ നഷ്ടം. 2008ൽ ട്രെയിൻ പുറത്തിറക്കിയ ശേഷം പ്രതിവർഷം നാലു കോടി രൂപ വീതം നഷ്ടം ഉണ്ടാകുന്നതായി ടൂറിസം മന്ത്രി സാ.രാ.മഹേഷ് പറഞ്ഞു.

ഉൾഭാഗം മോടി പിടിപ്പിക്കാൻ മൈസൂരുവിലെ റെയിൽവേ വർക്ക്‌ഷോപ്പിലേക്കു മാറ്റിയതിനാൽ നിലവിൽ ഗോൾഡൻ ചാരിയറ്റിന്റെ സർവീസ് റദ്ദാക്കിയിരിക്കുകയാണ്. ട്രെയിൻ ലാഭകരമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
ഗോൾഡൻ ചാരിയറ്റിലെ ഡൈനിംഗ് ഹാൾ.

കർണാടക ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ, ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് സർ‌വീസ് നടത്തുന്ന ഗോൾഡൻ ചാരിയറ്റിൽ ആധുനിക സൗകര്യങ്ങളുള്ള 44 കാബിനുകളാണുള്ളത്. 88 പേർക്കു യാത്ര ചെയ്യാവുന്ന ട്രെയിനിൽ റസ്റ്ററന്റ്, ബാർ, കോൺഫറൻസ് ഹാൾ, സ്പാ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

മൈസൂരു, കബിനി, ബേലൂർ, ഹാലെബീഡ്, ഹംപി, ബാദാമി, ഐഹോളെ എന്നിവയ്ക്കു പുറമെ ഗോവ, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts