ദുബായ്: യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് ഇനി വിസ വേണ്ട. 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വിസ സൗജന്യമായി നല്‍കാനാണ് യുഎഇ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനായി ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വിസാ ഫീസില്‍ ഇളവ് നല്‍കാനും തീരുമാനമുണ്ട്. പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ യുഎഇ സന്ദര്‍ശിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48…
Read MoreDay: 17 July 2018
“ദേ വന്നു ദാ പോയി”നമ്മ മെട്രോയുടെ ആറു കോച്ച് ട്രെയിന്‍ സര്‍വീസ് തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ കേടായി.
ബെംഗളൂരു: നമ്മ മെട്രോ ആറ് കോച്ച് ട്രെയിൻ സർവീസ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങി. ഇന്നലെ രാവിലെ പത്തിനാണ് ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ട്രെയിൻ മിനിറ്റുകൾക്കകം നിശ്ചലമായത്. യാത്രക്കാരെ പുറത്തിറക്കി പകരം മൂന്ന് കോച്ച് ട്രെയിനുകളിലേക്ക് മാറ്റി. വൈകിട്ട് ആറ് കോച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ചയും സാങ്കേതിക തകരാറിനെ തുടർന്ന് ആറ് കോച്ച് ട്രെയിനിന്റെ സർവീസ് തടസപ്പെട്ടിരുന്നു.
Read Moreഇന്നുമുതല്‍ ട്രെയിനിലും ക്യാപ്റ്റന്‍..
ബെംഗളൂരു: യാത്രയ്ക്കിടെ ട്രെയിനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അപ്പപ്പോൾ പരാതിപ്പെടാൻ ഇന്നുമുതൽ ബെംഗളൂരു ഡിവിഷനിലെ എല്ലാ ദീർഘദൂര ട്രെയിനുകളിലും ‘ട്രെയിൻ ക്യാപ്റ്റന്റെ’ സേവനം ലഭ്യമാകും. ഓരോ ട്രെയിനിലെയും മുതിർന്ന ടിക്കറ്റ് പരിശോധകനെയാണ് (ടിടിഇ) ട്രെയിൻ ക്യാപ്റ്റനായി നിയമിക്കുക. എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജ് ധരിച്ചിട്ടുള്ള ക്യാപ്റ്റന്റെ മൊബൈൽ നമ്പറും എല്ലാ യാത്രക്കാർക്കും ലഭിക്കും. ശുചിമുറികളുടെ ശോചനീയാവസ്ഥ, പ്രവർത്തന രഹിതമായ ഫാൻ–എസി, വൃത്തിഹീനമായ കോച്ചുകൾ, ശുചിമുറികളിലെ ജലദൗർലഭ്യം, കവർച്ച, സഹയാത്രികരുടെ മോശം പെരുമാറ്റം തുടങ്ങി ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന ഏതു പ്രശ്നവും ക്യാപ്റ്റനെ അപ്പപ്പോൾ അറിയിക്കാം. റെയിൽവേ സുരക്ഷാ…
Read Moreസ്വാതന്ത്ര്യത്തിന് 70 വര്‍ഷത്തിന് ശേഷം ബസ് ഓടിയതിന്റെ ആഘോഷത്തില്‍ കലേനഹള്ളി.
ബെള്ളാരി : ബസിൽ യാത്ര ചെയ്യാൻ കലേനഹള്ളി ഗ്രാമവാസികൾ കാത്തിരുന്നത് നീണ്ട 70 വർഷങ്ങൾ. ബെള്ളാരി ജില്ലയിലെ കുഗ്രാമമായ കലേനഹള്ളിയിലേക്കു കഴിഞ്ഞ ദിവസം കർണാടക ആർടിസി ബസ് സർവീസ് ആരംഭിച്ചപ്പോൾ ആഘോഷമായ വരവേൽപാണു ഗ്രാമീണർ നൽകിയത്. 250 വീടുകളുള്ള ഗ്രാമത്തിൽ ഓരോ തവണ തിരഞ്ഞെടുപ്പു വരുമ്പോഴും സ്ഥാനാർഥികൾ ബസ് സർവീസ് വാഗ്ദാനം ചെയ്യുമെങ്കിലും തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഇത് പാഴ്‌വാക്കാവുന്നതാണു പതിവ്. അഞ്ചു കിലോമീറ്റർ നടന്നുവേണം ഇവർക്കു ബസ് ലഭിക്കുന്ന മെയിൻ റോഡിലെത്താൻ. ടാറിട്ട ഒരു റോഡ് പോലുമില്ലാത്ത ഗ്രാമത്തിൽ മഴക്കാലത്തു വെള്ളം കയറുന്നതോടെ ദിവസങ്ങളോളം…
Read Moreപ്രസിഡന്‍റായാല്‍ ഇങ്ങനെ വേണം, കോളിന്‍ഡയുടെ ആവേശം വേറെ ലെവല്‍…
ലോകകപ്പിന് പോകുന്ന ടീമിനെ ഒരു രാജ്യം എങ്ങനെ പിന്തുണയ്ക്കണം എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കോളിന്‍ഡ ഗ്രാബര്‍ കിറ്റാറോവിച്ച്. റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ കിരീടം ഫ്രഞ്ച് നിര സ്വന്തമാക്കിയെങ്കിലും ഉടനീളം പൊരുതി ജയിച്ച ക്രൊയേഷ്യന്‍ നിരയെ വാഴ്ത്തുകയാണ് ലോകം. എന്നാല്‍, റഷ്യയില്‍ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇരു രാജ്യങ്ങളുടെയും കളിക്കാരെക്കാള്‍ കൂടുതല്‍ ശ്രദ്ധ നേടിയത് മറ്റൊരു താരമാണ്. ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കോളിന്‍ഡ ഗ്രാബര്‍ കിറ്ററോവിച്ചാണ് ആ താരം. റഷ്യന്‍ വേദിയില്‍ ക്രൊയേഷ്യന്‍ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം വെള്ളയും ചുവപ്പും നിറത്തിലുള്ള…
Read Moreബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ സന്ദര്‍ശകരുടെ നീണ്ട ക്യൂവിനു പരിഹാരം കണ്ടെത്തി അധികൃതര്‍ ..! അനിമല്‍ സഫാരിയും ,ടൈഗര്‍ ലയണ്‍ സഫാരിയുമൊക്കെ ഇനി സമയ ദൈര്‍ഘ്യം കുറഞ്ഞു പോയ കാരണത്താല്‍ നിരാശപ്പെടണ്ട …!
ബെംഗലൂരു : ഉദ്യാന നഗരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ..ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക് ..സഞ്ചാരികളെ വാഹനത്തില്‍ കയറ്റി മൃഗങ്ങള്‍ തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെയുള്ള ചുറ്റിയടിക്കല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണം …അവധി ദിവസങ്ങളില്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ സന്ദര്‍ശനം വളരെയേറെയാണ്..എന്നാല്‍ പലപ്പോഴായി ഉയരുന്ന ഒരു പ്രധാന പരാതി എന്തെന്നാല്‍ അനിമല്‍ സഫാരിക്ക് ടിക്കറ്റ് എടുത്തു വാഹനത്തിനു വേണ്ടിയുള്ള ഈ കാത്തിരിപ്പ് തന്നെയാണ്…ചിലപ്പോള്‍ രണ്ടും മൂന്നും മണിക്കൂര്‍ വരെ ഈ ക്യൂ നീണ്ടും പോകും .. ..പക്ഷെ ഈ സമയ നഷ്ടത്തിന് ഫലപ്രദമായ…
Read Moreബെംഗളൂരു റൂറൽ എസ്പി ഭീമാ ശങ്കറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് പരാതിയുമായി ഐ ടി ജീവനക്കാരന്‍.
ബെംഗളൂരു : ഐപിഎസ് ഉദ്യോഗസ്ഥനു തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ഐടി ജീവനക്കാരന്റെ പരാതി. ബെംഗളൂരു റൂറൽ എസ്പി ഭീമാ ശങ്കറിനെതിരെയാണ് ആരോപണം. ഇതു സംബന്ധിച്ച് ദാവനഗെരൈ സ്വദേശി നൽകിയ പരാതിയിൽ കോറമംഗല പൊലീസ് കേസെടുത്തു. ആരോപണത്തിനു തെളിവായി ഭാര്യയും ഭീമാ ശങ്കറും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും ഇയാൾ പുറത്തുവിട്ടു. ദാവനഗെരൈ എസ്പി ആയിരുന്ന സമയത്ത് ഭാര്യയെ പരിചയപ്പെട്ട ഭീമാ ശങ്കർ തന്നെ ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചു. അതേസമയം താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്നും ഭർത്താവുമായി അകന്നു കഴിയുകയാണെന്നും സ്ത്രീ പ്രതികരിച്ചു.
Read Moreഅമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊന്നയാളെ പോലീസ് വെടിവെച്ച് കൊന്നു.
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തെലങ്കാന വിദ്യാര്‍ഥിയെ കൊന്നയാളെ പോലീസ് വെടിവെച്ച് കൊന്നു. അമേരിക്കന്‍ പോലീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കന്‍സാസ്സ് സിറ്റിയിലെ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു ശരത് കൊപ്പുവെന്ന 25 കാരനെ ജൂലായ് ആറിന് അക്രമി വെടിവെച്ച് കൊന്നത്. അക്രമിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടിരുന്നു. ഞായറാഴ്ച ഇയാളെ പോലീസ് കണ്ടെത്തി പക്ഷെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവെച്ച് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. അക്രമി നടത്തിയ വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അക്രമിയുടെ പേര് വെളിപ്പടുത്താന്‍…
Read Moreകുമാരസ്വാമിയെ എല്ലാവരും ചേര്‍ന്ന് പീഡിപ്പിക്കുന്നു;സിദ്ധാരമയ്യക്ക് എതിരെ ഒളിയമ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്;
ബെംഗളൂരു: കോൺഗ്രസിലെ ചില നേതാക്കൾ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ കെ.ബി.കൊളീവാഡ് ആരോപിച്ചു. മുഖ്യമന്ത്രി ആയതിൽ സന്തുഷ്ടനല്ലെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മല്ലികാർജുൻ ഖർഗെയും പരമേശ്വരയും സർക്കാരിനു പിന്തുണ നൽകിയവരാണ്. സഖ്യസർക്കാരിനെ അംഗീകരിക്കാൻ കഴിയാത്ത ചിലരാണ് പാർട്ടിക്കുള്ളിൽ നിന്നു കുമാരസ്വാമിയെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ അവർ ആരൊക്കെയെന്നു താൻ പറയില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന്, താനാരെയാണ് ഉദ്ദേശിച്ചതെന്നു ജനങ്ങൾ സ്വയം മനസിലാക്കട്ടെ എന്നായിരുന്നു കൊളീവാഡിന്റെ മറുപടി.കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണത്തിലാണ്, മുഖ്യമന്ത്രി…
Read Moreകര കവിഞ്ഞൊഴുകുന്ന കാവേരി ..!വൃന്ദാവന്‍ ഗാര്‍ഡന്‍ പരിസരത്ത് ടൂറിസ്റ്റുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം ….
മൈസൂരു : കനത്ത മഴയില്‍ കാവേരി നിറഞ്ഞു കവിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി …മാണ്ട്യ ജില്ലയിലെ വൃന്ദാവന്‍ ഗാര്‍ഡനും, പക്ഷി സങ്കേതവും ജന സുരക്ഷയെ കരുതി അടച്ചിരിക്കുകയാണ് … കെ ആര്‍ എസ് ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ട് ഏഴു മണി വരെ ധാരാളം വിനോദ സഞ്ചാരികള്‍ ആയിരുന്നു ഡാമിന്റെ താഴെ നയന മനോഹരമായ ഈ ദൃശ്യത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നത് ..എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നത് അതെ സമയം അപകട സാധ്യത ഉയര്‍ത്തുമെന്ന മുന്നറിയിപ്പ്…
Read More