ബെംഗളൂരു: രജനീകാന്തിന്റെ ‘കാല’ സിനിമ സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. കന്നഡ രക്ഷണ വേദികെയുടെ നേതൃത്വത്തിൽ കർണാടക ഫിലിം ചേംബർ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. കാവേരി വിഷയത്തിൽ രജനീകാന്ത് കർണാടകത്തിനെതിരായി നിലപാടെടുത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സംഘടനകൾ വ്യക്തമാക്കിയത്. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കന്നഡ സംഘടനകൾ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദിന് കത്ത് നൽകിയിരുന്നു.
Read MoreMonth: June 2018
കെയ്റാന: സഖ്യത്തില്‍ ഭിന്നത, എൺപതിൽ 40 സീറ്റുകൾ വേണമെന്ന് ബിഎസ്പി
കെയ്റാന: കെയ്റാനയിലെ ഫലം പ്രതിപക്ഷത്തിന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെങ്കിലും സീറ്റു വിഭജനം പെട്ടെന്ന് പരിഹരിക്കാനാവില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്. ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റിൽ പകുതി കിട്ടിയാലേ സഖ്യത്തിനുള്ളു എന്ന് ബിഎസ്പി നേതാവ് മായാവതി സമാജ് വാദി പാർട്ടിയെ അറിയിച്ചു. മാന്യമായ പരിഗണനയാണ് ഉദ്ദേശിക്കുന്നതെന്ന് മായാവതി പാർട്ടി നേതാക്കളെ അറിയിച്ചു. 80 സീറ്റിൽ 40 മായാവതിക്കു നല്കിയാൽ എസ്പി, കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ എന്നിവയ്ക്കെല്ലാം ചേർന്ന 40 സീറ്റേ ബാക്കിയുണ്ടാവൂ എന്നും മായാവതി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും മറ്റുകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഡല്‍ഹിയിൽ കോൺഗ്രസിനും…
Read Moreടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു
അഹമ്മദാബാദ്: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിലായിരുന്നു സംഭവം. ബാങ്കോക്കിലേക്ക് പോകേണ്ടിയിരുന്ന എസ്ജി-85 എന്ന വിമാനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ആയിരുന്നു അപകടം. 188 യാത്രക്കാരാണ് വിമാനത്തിനുളളില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റണ്‍വെയിലൂടെ മറ്റ് വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു. പല വിമാനങ്ങളും ഏറെ വൈകിയാണ് പുറപ്പെട്ടത്. ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഏഴോളം വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.
Read Moreഐപിഎല്‍ വാതുവെപ്പ്: അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു
മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ നടന്‍ അര്‍ബ്ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ സഹോദരനും നടനുമാണ് അര്‍ബ്ബാസ് ഖാന്‍. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചു. മുംബൈയില്‍ ഇന്നലെ പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്. ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് അര്‍ബാസിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്. സോനുവുമായി ചേര്‍ന്ന് ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ അര്‍ബാസ് വാതുവയ്പ്പ് നടത്തിയെന്നാണ് പൊലീസിന്…
Read Moreബാബ രാം ദേവിന്റെ പുതിയ ആപ്പ് ‘കിം ഭോ ആപ്പ് ‘ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു അധികൃതര്‍ …! ലക്‌ഷ്യം ഡേറ്റ ചോര്‍ത്തല്‍ മുതലായ കള്ളത്തരമെന്നു തെളിവ് സഹിതം പൊളിച്ചടുക്കി ഹാക്കര്‍ വിദഗ്ദര്‍ ..!
വാട്സ് ആപ്പിനെ വെല്ലു വിളിച്ചെത്തിയ പുതിയ ആപ്പ്ലിക്കേഷന്‍ കിം ഭോ ശുദ്ധ തട്ടിപ്പെന്ന് തുറന്നു കട്ടി വിദഗ്ദര്‍ …ബോലോ ആപ്പിന്റെ തനി പകര്‍പ്പായിരുന്ന കിം ഭോ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം അധികൃതര്‍ ഇത് പിന്‍വലിച്ചു ..വെറും 5000 ആളുകള്‍ ഇത് ഡൌണ്‍ലോഡ് ചെയ്തപ്പോഴേ ആപ്പ് അപ്രത്യക്ഷമായി .ആപ്പിന്റെ ഔദ്യൊഗിക വെബ്സൈറ്റിന്റെ ബേസ് ശരിക്കും ബോലോ ആപ്പിന്റെതായിരുന്നു …ബോലോ ആപ്പിന്റെ എല്ലാം പകര്‍ത്തിയാണ് ‘കിം ഭോ ‘ നിര്‍മ്മിച്ചത് …ഇതിനിടെ സോഴ്സ് കോഡിന്റെ പല സ്ഥലങ്ങളിലും ബോലോ നീക്കം ചെയ്യാന്‍ ആപ് നിര്‍മ്മാതാക്കള്‍ മറന്നു പോയത് തന്നെയാണ്…
Read Moreതമിഴ് നാട്ടില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ജസ്ന അല്ല ..! സംശയം വര്‍ദ്ധിപ്പിച്ചത് പല്ലില്‍ കമ്പി ഇട്ട സാദൃശ്യം .. അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിക്കാതെ കേരള പോലീസ് ..!
ചെന്നൈ : രണ്ടര മാസം പിന്നിടുന്ന ജസ്നയുടെ തിരോധാനം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുകയാണു ..കഴിഞ്ഞ ദിവസം കാഞ്ചിപുരം ചെങ്കല്‍ പേട്ട് സ്റേഷന്‍ പരിധിയില്‍ കത്തി കരിഞ്ഞ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ ഭയാനകത അനുഭവപ്പെട്ടു..എന്നാല്‍ ബന്ധുക്കളും പോലീസും ചെന്നൈയില്‍ എത്തി മരിച്ച പെണ്‍കുട്ടി ജെസ്ന അല്ല എന്നുറപ്പിച്ചതോടെയാണ് ആശ്വാസത്തിന്റെ നേര്‍ത്ത കണികകള്‍ പ്രത്യക്ഷപ്പെട്ടത് ..അതെ സമയം അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും പെണ്കുട്ടിയെ കുറിച്ച് യാതൊരു വിധ സൂചനകള്‍ പോലും എങ്ങു നിന്നും ലഭിക്കുന്നില്ല ..! കഴിഞ്ഞ…
Read Moreപനീര്‍ ശെല്‍വം മുതല്‍ വിക്രം വേദ വരെ !ഒന്നൊര സ്പൂഫുമായി സാമ്പിള്‍ വെടിക്കെട്ട് തീര്‍ത്ത് തമിഴ് പടം 2 ടീസര്‍
സാധാരണ തമിഴ് ചിത്ര ചേരുവകളെ എല്ലാം ക്രൂരമായി പരിഹസിച്ചു ..തമിഴ് പടം 2 സ്പൂഫ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു ..2010 ഇതിന്റെ ആദ്യ ഭാഗം ചിരിയുടെ പൂരം തന്നെ ഒരുക്കിയിരുന്നു ..തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഈ ഒന്നൊര സ്പൂഫ് ഒരു പരീക്ഷണം എന്ന രീതിയില്‍ ആയിരുന്നു ആദ്യം ‘തമിഴ് പടം ‘ ഒരുക്കിയത് ..ശിവ നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് സി എസ് അമുദന്‍ ആണ് ..ടൈറ്റിലില്‍ തന്നെ തമിഴ് പടം ഒരു പോലീസ് അധ്യായം എന്ന രീതിയിലാണ് ..ഡിസൈന്‍…
Read Moreനിപ്പ ഭീതി : കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് ഒരാഴ്ച കൂടി നീട്ടി ..!
കോഴിക്കോട് : നിപ്പ വൈറസിന്റെ ജാഗ്രതയെന്നോണം ജില്ലയിലെ സ്കൂള്‍ അവധി ഒരാഴ്ച കൂടി പത്തു ദിവസത്തേയ്ക്ക് കൂടി നീട്ടി …അതുപോലെ തന്നെ തലശ്ശേരിയിലെ കണ്ണൂര്‍ ജില്ല കോടതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി …ഈ മാസം പത്ത് വരെ സാക്ഷികളും പ്രതികളും ഹാജരാവേണ്ടതില്ല എന്ന് ജില്ല ജഡ്ജി അറിയിച്ചു..ഇതനുസരിച്ച് സമന്‍സുകള്‍ക്ക് സ്റൊപ്പ് മെമ്മോ നല്‍ക്കാനും ഉത്തരവിട്ടു ..അതെ സമയം ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് കേരളത്തില്‍ എത്തിച്ചുവെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു ..എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നല്‍കി തുടങ്ങാന്‍ കഴിയൂ…
Read Moreകനത്ത മഴയില്‍ തണുത്തുറഞ്ഞു ബെംഗലൂരു : ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു
ബെംഗലൂരു : വൈകുന്നെരത്തോടെ നഗരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു ….ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി ഇതേ രീതിയില്‍ മഴ ലഭികുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു …നഗരത്തില്‍ ഏകദേശം സായാഹ്നത്തോടെയാണ് പെയ്ത്ത് ശക്തി പ്രാപിച്ചത് ..തുടര്‍ന്ന്‍ വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു ….ശാന്തി നഗര്‍ , മാര്‍ക്കറ്റ് , എം ജി റോഡ്, വൈറ്റ് ഫീല്‍ഡ് എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചു ..! പൊതുവേ നഗരത്തില്‍ മഴ പെയ്താല്‍ ഓവു ചാലുകളിലെ തകരാറുകള്‍ പല സ്ഥലങ്ങളിലും ദൃശ്യമാണ്…
Read Moreസ്കൂളുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം;അധ്യാപകരും അനധ്യാപകരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് പ്രധാനാധ്യാപകന്‍ ഉറപ്പു വരുത്തണം.
ബെംഗളൂരു: സ്കൂളുകളില്‍ അധ്യാപകരും അനധ്യാപകരും മറ്റു ജീവനക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍,എല്ലാ സ്വകാര്യ -സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്.അധ്യയന സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ചുമതല പ്രധാന അധ്യപകന്റെത് ആണ് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂളുകളിലേക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കേണ്ടത് പ്രധാന അധ്യാപകനാണ്,അല്ലെങ്കില്‍ പ്രധാന അധ്യാപകനും നടപടി നേരിടേണ്ടി വരും.അധ്യാപകര്‍ ക്ലാസ്സില്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ വിദ്യാര്‍തികള്‍ക്കും പരാതി നല്‍കാം.പ്രധാന അധ്യപകനെയോ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെയോ…
Read More