കെയ്റാന: സഖ്യത്തില്‍ ഭിന്നത, എൺപതിൽ 40 സീറ്റുകൾ വേണമെന്ന് ബിഎസ്പി

കെയ്റാന: കെയ്റാനയിലെ ഫലം പ്രതിപക്ഷത്തിന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെങ്കിലും സീറ്റു വിഭജനം പെട്ടെന്ന് പരിഹരിക്കാനാവില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്. ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റിൽ പകുതി കിട്ടിയാലേ സഖ്യത്തിനുള്ളു എന്ന് ബിഎസ്പി നേതാവ് മായാവതി സമാജ് വാദി പാർട്ടിയെ അറിയിച്ചു. മാന്യമായ പരിഗണനയാണ് ഉദ്ദേശിക്കുന്നതെന്ന് മായാവതി പാർട്ടി നേതാക്കളെ അറിയിച്ചു.

80 സീറ്റിൽ 40 മായാവതിക്കു നല്കിയാൽ എസ്പി, കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ എന്നിവയ്ക്കെല്ലാം ചേർന്ന 40 സീറ്റേ ബാക്കിയുണ്ടാവൂ എന്നും മായാവതി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും മറ്റുകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഡല്‍ഹിയിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ഇടയിൽ സഖ്യത്തിന് കോൺഗ്രസിലെ ചില കേന്ദ്ര നേതാക്കൾ നീക്കം തുടങ്ങി. ഡല്‍ഹിയിലെ ഏഴ് സീറ്റിൽ അഞ്ചെണ്ണം എഎപിക്കും രണ്ടെണ്ണം കോൺഗ്രസിനും എന്നതാണ് എഎപി ഇതിനു മുന്നോട്ടു വയ്ക്കുന്ന ഫോർമുല.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് മാക്കനും എഎപിയും പരസ്യമായി റിപ്പോർട്ടുകൾ തള്ളി. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിത് സഖ്യനീക്കത്തെ വിമർശിച്ച് രംഗത്തു വന്നു. കർണ്ണാടകത്തിൽ ജനതാദളുമായി ഇപ്പോഴേ സഖ്യം പ്രഖ്യാപിച്ചത് കോൺഗ്രസിന് നേട്ടമായി. എന്നാൽ പ്രാദേശിക പാർട്ടികൾ സീറ്റിന്‍റെ കാര്യത്തിൽ കർണ്ണാടകമാതൃക വിട്ടുവീഴ്ചയാണ് കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts