ദക്ഷിണ കന്നഡയിൽ സർക്കാർ സ്കൂൾ ഉൾപ്പടെ 14 സ്‌കൂളുകൾ അടച്ചുപൂട്ടി

മംഗളൂരു : കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സ്‌കൂൾ പ്രവേശനത്തിന്റെ അഭാവവും ദക്ഷിണ കന്നഡയിലെ 14 സ്‌കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാക്കി. 14സ്കൂളുകളിൽ ഒന്ന് സർക്കാർ സ്‌കൂളും നാലെണ്ണം എയ്ഡഡ് സ്‌കൂളും ഒമ്പത് സ്വകാര്യ സ്ഥാപനങ്ങളുമാണ്.

അൺ എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള പ്രധാന കാരണം ഫീസ് അടക്കാത്തതാണ്.ഫീസ് ലഭിക്കാത്തത് മൂലം സ്കൂൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും സ്ഥാപനങ്ങളുടെ മാനേജ്മെന്റിന്റെ അലംഭാവവും സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങളാണ്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

“ഞങ്ങൾ താഴ്ന്ന വരുമാന വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ പരിപാലിക്കുന്നു. പകർച്ചവ്യാധിയുടെ ഫലമായി, അവരുടെ മാതാപിതാക്കൾ ഫീസ് അടച്ചിട്ടില്ല. ഞങ്ങളുടെ ജീവനക്കാർക്ക് ശമ്പളം നൽകാനും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നോക്കാനും ഞങ്ങൾക്ക് കഴിയില്ല. അടുത്ത വർഷം സ്ഥാപനം തുറന്നേക്കും,” സ്ഥാപന മേധാവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts