ഗതാഗതക്കുരുക്കിനെതിരെ പ്രതികരിക്കാന്‍ ടെക്കി കണ്ടെത്തിയ മാര്‍ഗം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു;അവസാന ദിവസം ഓഫിസില്‍ എത്തിയത് ബൈക്കിന് പകരം കുതിരപ്പുറത്ത്‌!

ബെംഗളൂരു : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരുവിലെ നിരത്തിലൂടെ കുതിരസവാരി നടത്തി ഐടി ജീവനക്കാരന്റെ പ്രതിഷേധം. കമ്പനിയിലെ തന്റെ അവസാന ജോലിദിനം അവിസ്മരണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്തിക്കരെ നിവാസി രൂപേഷ്കുമാർ വർമ, ബൈക്കിനു പകരം കുതിരപ്പുറത്ത് യാത്ര തിരിച്ചത്. എന്നാൽ ‘വാഹനം’ മാറ്റിയിട്ടും ഫലമുണ്ടായില്ല, 10 കിലോമീറ്റർ അകലെയുള്ള ഓഫിസിലെത്താൻ ഏഴു മണിക്കൂർ വേണ്ടിവന്നു. രൂപേഷിന്റെ സവാരി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായി. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനോടുള്ള തന്റെ പ്രതിഷേധമാണിതെന്നു രൂപേഷ് പറഞ്ഞു. ലോകത്തെ ഐടി സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ബെംഗളൂരുവിനു ഗതാഗതക്കുരുക്കിനു പരിഹാരം…

Read More

അന്‍വര്‍ എംഎല്‍എയുടെ വിവാദ പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: പി. വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് പിന്നില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എംഎല്‍എ മറച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ പ്രകൃതിദുരന്ത സാധ്യതയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലകളില്‍ സര്‍വ്വനാശം വിതച്ച കനത്ത മഴയില്‍ പാര്‍ക്കിന്‍റെ പിന്നിലുള്ള സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു. പാര്‍ക്ക് സ്ഥിതിചെയ്യുന്ന കൂടരഞ്ഞി പഞ്ചായത്ത് സമിതി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിക്കൊരുങ്ങിയിരുന്നു. പാര്‍ക്ക് നിര്‍മ്മിക്കാനായി അന്‍വര്‍ നിയമലംഘനം നടത്തിയിട്ടില്ല എന്ന്‍ പഞ്ചായത്ത് സമിതി ആദ്യം നിലപാടെടുത്തിരുന്നുവെങ്കിലും…

Read More

റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വിജയ തുടക്കം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് നൈജീരിയയെയാണ് തോല്‍പ്പിച്ചത്.

കലിനിന്‍ഗാര്‍ഡ്: നൈജീരിയക്കെതിരെ ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ വിജയം. ഇതോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതെത്തി. ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണറില്‍ നിന്നും ഒഗെനെകാറോ എത്തേബോ സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചതിനെ തുടര്‍ന്ന് 31ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. രണ്ടാം ഗോള്‍ ഒരു പെനല്‍റ്റിയില്‍ നിന്നായിരുന്നു. 70ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്കാ മോഡ്രിച്ച് ലീഡ് രണ്ടായി ഉയര്‍ത്തി. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ കോസ്റ്റാറിക്ക സെര്‍ബിയയുമായും ജര്‍മനി മെക്‌സിക്കോയുമായും ബ്രസില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായും ഏറ്റുമുട്ടും.

Read More

36 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ ലാറ്റിനമേരിക്കന്‍ ടീം പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് ഡാനിഷ് പട തോൽപിച്ചു.

സറന്‍സ്‌ക്: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സിയിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനു ജയം. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെന്‍മാര്‍ക്ക് പെറുവിനെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ യൂസഫ് പോള്‍സന്‍ നേടിയ ഗോളിലാണ് ഡെന്‍മാര്‍ക്കിന്റെ വിജയം. ക്രിസ്റ്റിയന്‍ എറിക്സണ്‍ നല്‍കിയ പാസുമായി മുന്നേറി പെറു പ്രതിരോധത്തെയും ഗോളിയെയും സമര്‍ഥമായി മറികടന്നാണ് പോള്‍സന്‍ പന്ത് വലയിലെത്തിച്ചത്. ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത പെറു മല്‍സരത്തില്‍ സമനിലയെങ്കിലും അര്‍ഹിച്ചിരുന്നു. എന്നാല്‍ ഡെന്‍മാര്‍ക്ക് ഗോളി കാസ്പര്‍ ഷ്‌മൈക്കലിന്റെ ഉജ്ജ്വല സേവുകള്‍ അവര്‍ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. മല്‍സരത്തില്‍ ആറു…

Read More

റോഡില്‍ കുഴിയുണ്ടോ?ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശരിയാക്കും;വാട്സ്അപ്പ് നമ്പരിലും അറിയിക്കാം;ഇതാണ് ബിബിഎംപിയുടെ പുതിയ”നമ്പര്‍”.

ബെംഗളൂരു : തെരഞ്ഞെടുപ്പിന് മുന്‍പ് റോഡിലെ കുഴിയടക്കല്‍ തകൃതി ആയിരുന്നെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ആ വീര്യം എല്ലാം കഴിഞ്ഞു,മഴ കനത്തതോട് കൂടി റോഡില്‍ വലിയ വലിയ കുഴികള്‍ ഒരു സാധാരണ സംഭവമായി,മന്ത്രി സഭവികസനവും മറ്റു നാടകങ്ങളും തുടര്‍ന്നതോടെ നഗരം നാഥനില്ല കളരിയായി.പല റോഡുകളിലും അപകടങ്ങളില്‍ ജീവനുകള്‍ പൊലിഞ്ഞു. ചെറിയ ഇടവേളകള്‍ക്കു ശേഷം വീണ്ടും റോഡ്‌ നേരെ ആക്കല്‍ പരിപാടികളുമായി ബി ബി എം പി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍,പ്രധാന റോഡുകളിലെ ചെറുതും വലുതുമായ ആറായിരത്തോളം കുഴികൾ നികത്തുന്ന ജോലി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബിബിഎംപിയുടെ പൈതൺ…

Read More

മെസ്സി പെനാൽറ്റി തുലച്ച മത്സരത്തിൽ അർജന്റീന ലോകകപ്പിലെ അരങ്ങേറ്റക്കാരായ എെസ്​ലൻഡിനോട് സമനില വഴങ്ങി.

മോസ്‌കോ: കിരീടഫേവറിറ്റുകളിലൊന്നും ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുമായ അര്‍ജന്റീനയ്ക്കു ലോകകപ്പില്‍ നിരാശാജനകമായ സമനിലയോടെ തുടക്കം. യൂറോപ്പില്‍ കുഞ്ഞന്‍ ടീമായ ഐസ്‌ലാന്‍ഡാണ് അര്‍ജന്റീനയെ 1-1നു പിടിച്ചുകെട്ടിയത്. മല്‍സരത്തിലുടനീളം അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയെങ്കിലും ഐസ്‌ലാന്‍ഡിന്റെ പ്രതിരോധാത്മക ശൈലിക്കു മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല. പത്തൊൻപതാം മിനിറ്റിൽ സെർജിയോ അഗ്യുറോയിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അർജന്റീനയുടെ ഡിഫൻഡർമാരെ കബളിപ്പിച്ച് ഫിൻബൊഗാസൺ വല കുലുക്കി. അർജന്റീന അക്ഷരാർഥത്തിൽ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു മെസ്സിയുടെ നാണംകെട്ട മിസ്. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയാണ്…

Read More

ഒപ്പത്തിനൊപ്പം പൊരുതിയ ഓസ്ട്രേലിയയെ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് കീഴടക്കി.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഫ്രാന്‍സ് 2-1ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 58ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാന്‍സിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. വെര്‍ച്വര്‍ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ലോകകപ്പില്‍ നേടുന്ന ആദ്യത്തെ പെനല്‍റ്റി ഗോള്‍ കൂടിയായിരുന്നു ഇത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം അമ്പത്തിരണ്ടാം മിനിറ്റിൽ ഗ്രീസ്മന്റെ പെനാൽറ്റിയിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. വീഡിയോയുടെ സഹായത്തോടെയാണ് റഫറി പെനാൽറ്റി വിധിച്ചത്. ഏറെ വൈകിയില്ല അറുപത്തിരണ്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്നെ ഓസ്ട്രേലിയ തിരിച്ചടിച്ചു. ജെഡിനാക്കിന്റേതായിരുന്നു ഷോട്ട്. എൺപത്തിയൊന്നാം മിനിറ്റിൽ പോൾ പോഗ്ബ…

Read More

നമ്മ മെട്രോ നിർമാണ ജോലികളെ തുടർന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നു ബിഎംആർസിഎൽ ന്റെ ഉറപ്പ്.

ബെംഗളൂരു : നമ്മ മെട്രോ നിർമാണ ജോലികളെ തുടർന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ). മലിനീകരണ തോത് നിരീക്ഷിക്കുന്നതിനായി ബിഎംആർസിഎല്ലും കരാറുകാരും പ്രത്യേക സമിതി രൂപീകരിക്കും. പരിസ്ഥിതി ആഘാതം കഴിവതും കുറച്ചുകൊണ്ടായിരിക്കും നിർമാണം. വൈറ്റ്ഫീൽഡിൽ മെട്രോ നിർമാണത്തെ തുടർന്നുണ്ടായ വായു മലിനീകരണത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Read More

യൂസർ ഡവലപ്മെന്റ് ഫീസിൽ 74% ഇളവ്;ആഭ്യന്തര–രാജ്യാന്തര വിമാന നിരക്ക് കുറയും.

ബെംഗളൂരു : രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ നൽകേണ്ട യൂസർ ഡവലപ്മെന്റ് ഫീസിൽ (യുഡിഎഫ്) 74% ഇളവ് നൽകാൻ എയർപോർട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആർഎ) ശുപാർശ. നിലവിൽ രാജ്യാന്തര റൂട്ടിൽ 1226 രൂപയും ആഭ്യന്തര റൂട്ടിൽ 306 രൂപയുമാണ് യാത്രക്കാരൻ യുഡിഎഫ് ആയി നൽകേണ്ടത്. റഗുലേറ്ററി അതോറിറ്റി നിർദേശം നടപ്പായാൽ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും. ബെംഗളൂരുവിൽനിന്നുള്ള ആഭ്യന്തര–രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നൽകിയാൽ 2020 മാർച്ച് 31 വരെ ബെംഗളൂരുവിൽനിന്നു…

Read More

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 22 കോടി രൂപ അനുവദിച്ചു.

ബെംഗളൂരു : സംസ്ഥാനത്ത് മഴ നാശം വിതച്ച ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ 22 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർ.വി.ദേശ്പാണ്ഡെ. മൂന്നു കോടി വീതം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്കു ലഭിക്കും. ഓരോ ജില്ലയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ കരുതിവയ്ക്കേണ്ടതുണ്ട്. ദക്ഷിണ കന്നഡയിൽ മഴ അപകടങ്ങളിൽ ഏഴു പേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകി. ശേഷിച്ചവരുടെ ആശ്രിതർക്കും ഉടൻ അ‍ഞ്ച് ലക്ഷം വീതം നൽകുമെന്നു മന്ത്രി പറഞ്ഞു. കൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ്…

Read More
Click Here to Follow Us